
സാമൂഹിക മാധ്യമങ്ങളിൽ അസഭ്യമായ പോസ്റ്റുകൾ ഇടുന്നവർ പ്രത്യാഘാതം നേരിടാൻ തയ്യാറാകണം: മാപ്പ് പറഞ്ഞതുകൊണ്ട് കാര്യമില്ലെന്ന് സുപ്രീംകോടതി
സാമൂഹിക മാധ്യമങ്ങളിൽ അസഭ്യവും, സംസ്‌കാരശൂന്യവുമായ പോസ്റ്റുകൾ ഇടുന്നവർക്കെതിരായ കേസുകൾ മാപ്പ് പറയുന്നതുകൊണ്ട് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. അസഭ്യമായ പോസ്റ്റുകൾ ഇടുന്നവർ അതിന്റെ പ്രത്യാഘാതം നേരിടാൻ തയ്യാറാകണം എന്നും കോടതി നിരീക്ഷിച്ചു. വനിതാ മാധ്യമ പ്രവർത്തകയ്ക്കെതിരെ അസഭ്യ പോസ്റ്റിട്ട നടനും തമിഴ് നാട് എംഎൽഎയുമായ എസ്.വി ശേഖറിനെതിരായ കേസ് റദ്ദാക്കാൻ വിസമ്മതിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. വനിതാ മാധ്യമ പ്രവർത്തകർക്കെതിരെ എതിരായ പോസ്റ്റ് ഫേസ്ബുക്കിൽ ഷെയർ ചെയ്ത എസ്.വി ശേഖറിനെതിരെ ചെന്നൈ, കരൂർ, തിരുനൽവേലി എന്നിവിടങ്ങളിലാണ് കേസുകൾ രജിസ്റ്റർ…