
‘അയോധ്യയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് എന്റെ പ്രസ്താവനയല്ല’, ഡിജിപിക്ക് പരാതി നൽകി സതീശൻ
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പേരിൽ വ്യാജ പ്രചാരണം നടത്തിയതിൽ ഡി.ജി.പിക്ക് പരാതി നൽകി. നമോ എഗെയ്ൻ മോദിജി (Namo again Modhiji) എന്ന ഫേസ്ബുക്ക് ഐ.ഡിക്ക് എതിരെയാണ് പ്രതിപക്ഷ നേതാവ് പരാതി നൽകിയത്. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട്, ‘യഥാർഥ രാമൻ സുന്നത് ചെയ്തിരുന്നു. അഞ്ചു നേരവും നിസ്‌കരിക്കുന്നവനായിരുന്നു ഗാന്ധിയുടെ രാമൻ’ എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു എന്ന രീതിയിലായിരുന്നു പ്രചരണം. വി.ഡി സതീശന്റെ ചിത്രം വച്ചായിരുന്നു വ്യാജ പ്രചരണം. ഇത് വിവിധ സംഘ്പരിവാർ…