ലോക്സഭ തെരഞ്ഞെ‌ടുപ്പ്: പാതി കരിഞ്ഞ ഫ്ലക്സിന്റെ ചിത്രവുമായി യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്

ലോക്സഭ തെരഞ്ഞെ‌ടുപ്പിന്റെ പ്രചാരണചൂട് കനക്കുമ്പോൾ തന്റെ പാതി കരിഞ്ഞ ഫ്ലക്സിന്റെ ചിത്രം പങ്കുവെച്ച് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. മുരുകൻ കാട്ടാക്കട എഴുതിയ കവിതയുടെ വരികൾ കൂടെ രമ്യ ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.  രമ്യയുടെ കുറിപ്പ്  ” മനുഷ്യനാകണം.. മനുഷ്യനാകണം.. ഉയർച്ച താഴ്ചകൾക്കതീതമായ സ്നേഹമേ.. നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം.. “ പഴയ കാലത്തെ നല്ല കമ്മ്യൂണിസ്റ്റുകളെ ഓർത്തുപോയി..

Read More

കലാമണ്ഡലം ഗോപിയെ വിളിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; സുരേഷ് ഗോപി

കലാമണ്ഡലം ഗോപിയുടെ മകന്റെ പോസ്റ്റിൽ വിശദീകരണവുമായി സുരേഷ് ഗോപി രംഗത്ത്. കലാമണ്ഡലം ഗോപിയെ വിളിക്കാൻ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി വ്യക്തമാക്കി. പോസ്റ്റിൽ പറഞ്ഞ കാര്യവുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ല. പാർട്ടിയും കലാമണ്ഡലം ഗോപിയെ വിളിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സുരേഷ് ഗോപി വിശദീകരിച്ചു. തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിക്കെതിരെ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വിവാദമായതോടെ കലാമണ്ഡലം ഗോപിയുടെ മകൻ രഘു ഗുരുകൃപ പിൻവലിച്ചിരുന്നു. ഇന്നലെ താനിട്ട പോസ്റ്റ് എല്ലാവരും ചർച്ചയാക്കിയിരുന്നു. സ്‌നേഹം…

Read More

സുരേഷ് ​ഗോപിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; പോസ്റ്റ് ഡിലീറ്റാക്കി കലാമണ്ഡലം ഗോപിയാശാൻ്റെ മകൻ

തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ​ഗോപിക്കെതിരെ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് പിൻവലിച്ച് കലാമണ്ഡലം ഗോപിയാശാൻ്റെ മകൻ രഘു ​ഗുരുകൃപ. ഇന്നലെ താനിട്ട പോസ്റ്റ്‌ എല്ലാവരും ചർച്ചയാക്കിയിരുന്നു. സ്നേഹം കൊണ്ട് ചൂഷണം ചെയ്യരുത് എന്ന് പറയാൻ വേണ്ടി മാത്രമാണ് പോസ്റ്റെന്നും ഈ ചർച്ച അവസാനിപ്പിക്കണമെന്നുമായിരുന്നു വിശദീകരണം. സുരേഷ് ​ഗോപി അച്ഛനായ കലാമണ്ഡലം ​ഗോപിയാശാനെ സന്ദർശിക്കാൻ വരേണ്ടതില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു ഡിലീറ്റ് ചെയ്ത കുറിപ്പ്.  കലാമണ്ഡലം ​ഗോപിയാശാനെ കാണാൻ സുരേഷ് ​ഗോപി വരുമെന്നും പത്മഭൂഷൻ കിട്ടേണ്ടേ, അതിനാൽ സമ്മതിക്കണമെന്നും കുടുംബ ഡോക്ടർ…

Read More

ലോകവനിതാദിനത്തിൽ ഇതിലും വലിയ മാതൃകയില്ല: പത്മജയെക്കുറിച്ച് ഹരീഷ് പേരടി

മാർച്ച്-8 ലോകവനിതാദിനം ആഘോഷിക്കുമ്പോൾ ഒരുപാട് അവഗണനകളെ മറികടന്ന് അവർക്കിഷ്ടമുള്ള സ്ഥലത്തേക്ക് ഒറ്റക്ക് നടന്നുനീങ്ങുന്ന പത്മജയാണ് ഇത്തവണത്തെ ഏറ്റവും വലിയ മാതൃകയെന്ന് നടൻ ഹരീഷ് പേരടി. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ഹരീഷിന്റെ പ്രതികരണം. ഫേസ്ബുക്ക് കുറുപ്പ് ‘ മാർച്ച്-8..ലോകവനിതാദിനം..നിങ്ങൾക്ക് രാഷ്ട്രീയമായ യോജിപ്പും വിയോജിപ്പുമുണ്ടാവാം..പക്ഷെ ഒരു സ്ത്രി ഒരുപാട് അവഗണനകളെ മറികടന്ന് അവർക്കിഷ്ടമുള്ള സ്ഥലത്തേക്ക് ഒറ്റക്ക് നടന്നുനീങ്ങുന്നു…ഈ വനിതാദിനത്തിന് ഇതിലും വലിയ മാതൃകയില്ല..എല്ലാവർക്കും ലോക വനിതാദിനാശംസകൾ…❤️❤️❤️’- ഹരീഷ് കുറിച്ചു.

Read More

ഞാൻ ജീവിക്കുന്ന ഒരു രക്തസാക്ഷി; എസ്എഫ്ഐയുടെ പഴയ കിരാത വാഴ്ച ഓർമ്മിച്ച് ചെറിയാന്‍ ഫിലിപ്പ്

എഴുപതുകളിൽ കെ.എസ്.യു നേതാവായിരുന്നപ്പോൾ എസ്.എഫ്.ഐ യുടെ ക്രൂരമായ പീഢനത്തിന് നിരന്തരം ഇരയായ  ജീവിക്കുന്ന രക്തസാക്ഷിയാണ് താനെന്ന കുറിപ്പുമായി ചെറിയാന്‍ ഫിലിപ്പ്. യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുമ്പോഴാണ്  കോളജിന്‍റെ  രണ്ടാം നിലയിൽ നിന്നും എസ്.എഫ്.ഐക്കാർ  താഴേക്ക് വലിച്ചെറിഞ്ഞത്. നട്ടെല്ലിനും സുഷുമ്നക്കും  ഗുരുതരമായ ക്ഷതമുണ്ടായതിനെ തുടർന്ന്  അരയ്ക്കു താഴെ നാഡീ വ്യവസ്ഥയ്ക്കും കാലുകളിലെ പേശീ വ്യൂഹത്തിനും ക്രമേണ ബലക്ഷയമുണ്ടായി. അതുകൊണ്ടാണ് കുടുംബ ജീവിതം ഒഴിവാക്കേണ്ടി വന്നത്. തുടർച്ചയായ അലോപ്പതി, ആയൂർവേദ, അക്യൂപക്ചർ ചികിത്സ കൊണ്ടാണ് ഇത്രയും നാൾ പിടിച്ചു നിന്നത്. വർഷങ്ങളായി…

Read More

സത്യനാഥന്‍റെ കൊലപാതകം ആർഎസ്എസ് ഭീകരതയാണെന്ന പരാമർശം പിൻവലിച്ച സംഭവം: എം സ്വരാജിനെ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

സിപിഎം ലോക്കൽ സെക്രട്ടറി സത്യനാഥന്‍റെ കൊലപാതകം ആർഎസ്എസ് ഭീകരതയാണെന്ന് പറഞ്ഞുള്ള പരാമർശം പിൻവലിച്ചതിൽ എം സ്വരാജിനെ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. സ്വരാജ് ആദ്യം ഫേസ്ബുക്കിലിട്ട കുറിപ്പിൽ ‘RSS ഭീകരതയുടെ ഒടുവിലത്തെ ഇര’ എന്നായിരുന്നു കുറിച്ചിരുന്നത്. എന്നാൽ പിന്നീട് സ്വരാജ്  റെഡ് സല്യൂട്ട് കോമ്രേഡ് എന്ന് മാത്രമാക്കി. ഇതിനെയാണ് രാഹുൽ വിമർശിച്ച് രംഗത്തെത്തിയത്. ആ‌ർ എസ് എസ് ഭീകരത മസനകുഡി വഴി ഊട്ടിക്കു ടൂർ പോയോ എന്നതടക്കമുള്ള ആറ് ചോദ്യങ്ങളുമായാണ് രാഹുൽ മാങ്കൂട്ടത്തിൽ സ്വരാജിനെ വിമർശിച്ചത്.  രാഹുൽ…

Read More

ആർ.സിയും ലൈസൻസും ഇനി തപാൽമാർഗം വരില്ല; ആർ.ടി. ഓഫീസുകളിലെത്തി കൈപ്പറ്റണം

ആർ.സി. ബുക്ക്, ലൈസൻസ് എന്നിവ ഇനി തപാൽമാർഗം വീട്ടിലെത്തില്ല. തിരിച്ചറിയൽ രേഖകൾ സഹിതം വാഹനമുടമകളോ ബന്ധുക്കളോ ആർ.ടി. ഓഫീസുകളിലെത്തി കൈപ്പറ്റണം. അപേക്ഷയോടൊപ്പം വാഹനമുടമകളിൽനിന്ന് 45 രൂപ വീതം തപാൽനിരക്കു വാങ്ങിയശേഷമാണു പുതിയ പരിഷ്‌കാരം. ഏജന്റുമാരുടെ കൈവശം കൊടുക്കില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.  ആർ.സി. ബുക്ക്, ലൈസൻസ് എന്നിവയുടെ അച്ചടിയും വിതരണവും നവംബർ മുതൽ നിലച്ചിരിക്കുകയാണ്. അച്ചടിയുടെ ചുമതലയുള്ള കരാർ കമ്പനിക്ക് എട്ടു കോടിയിലേറെ രൂപ കുടിശ്ശികയായതിനെത്തുടർന്നാണിത്. അച്ചടി തുടങ്ങിയാൽ രേഖകൾ പെട്ടെന്നുതന്നെ വാഹനമുടമകൾക്കു ലഭ്യമാക്കാൻ വേണ്ടിയാണ് ആർ.ടി. ഓഫീസ്…

Read More

‘പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തി’: നടി അപർണ ​ഗോപിനാഥ്

ജനമനസിൽ തങ്ങി നിൽക്കാൻ ഒരുപാട് കഥാപാത്രങ്ങൾ ചെയ്യേണ്ടതില്ല കാമ്പുള്ള കുറച്ച് കഥാപാത്രങ്ങൾ ചെയ്താൽ മതിയെന്ന് തെളിയിച്ചൊരാളാണ് നടി അപർണ ​ഗോപിനാഥ്. 2013 മുതൽ മലയാള സിനിമയുടെ ഭാ​ഗമാണ് ചെന്നൈയിലെ മലയാളി കുടുംബത്തിൽ ജനിച്ച് വളർന്ന അപർണ.  ദുൽഖർ സൽമാൻ നായകനായ എബിസിഡി എന്ന സിനിമയിലൂടെയായിരുന്നു അപർണയുടെ സിനിമയിലേക്കുള്ള എൻട്രി. ചിത്രത്തിലെ മധുമിത എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രത്യേകിച്ചും അപർണയുടെ ബോയ്കട്ട് ഹെയർസ്റ്റൈൽ. നടി എന്നതിലുപരി നിരവധി നാടകങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട് അപർണ. കണ്ടംപററി ഡാന്‍സറുമായ അപർണ ഇതുവരെ പതിമൂന്നോളം…

Read More

‘എന്നെ ക്രൂശിക്കാം, പക്ഷേ നിങ്ങൾ ഇഷ്ടപ്പെടുന്ന ആരെയെങ്കിലും രക്ഷിക്കൂ’; പൂനം പാണ്ഡെ

വ്യാജ മരണവാർത്ത പ്രചരിപ്പിച്ചതിന് വിമർശനം നേരിടുന്നതിനിടെ വൈകാരികമായ കുറിപ്പുമായി നടി പൂനം പാണ്ഡെ. തന്നെ വെറുത്താലും വിമർശിക്കുന്നവർ അവരുടെ പ്രിയപ്പെട്ടവരെ രക്ഷിക്കണമെന്ന് താരം പറഞ്ഞു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പ്രതികരണം. സെർവിക്കൽ കാൻസറിനെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഒരു കുറിപ്പും താരം പോസ്റ്റ് ചെയ്തു. ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത സെർവിക്കൽ കാൻസർ രോഗികളുടെ എണ്ണവും മരണപ്പെട്ടവരുടെ കണക്കും കുറിപ്പിലുണ്ട്. സെർവിക്കൽ കാൻസറിന്റെ ഭീകരത വെളിവാക്കുന്ന പോസ്റ്റാണിത്. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഇത് പങ്കുവെക്കണമെന്നും പൂനം പാണ്ഡേ പറയുന്നു. ‘എന്നെ കൊല്ലാം, ക്രൂശിക്കാം,…

Read More

‘ഞാൻ മിണ്ടാതിരുന്നാല്‍ എല്ലാര്‍ക്കും സമാധാനം കിട്ടും എന്ന് പറയുന്നു’: അല്‍ഫോൻസ് പുത്രൻ

ഇൻസ്റ്റഗ്രാമിൽ താൻ പോസ്റ്റിടുന്നത് അമ്മക്കും അച്ഛനും പെങ്ങൾമാർക്കും ഇഷ്ടമല്ലെന്നും അവരെ ബന്ധുക്കൾ പറഞ്ഞ് പേടിപ്പിക്കുകയാണെന്നും സംവിധായകൻ അൽഫോൺസ് പുത്രൻ. താൻ മിണ്ടാതിരുന്നാൽ എല്ലാവർക്കും സമാധാനം കിട്ടുമെന്നും അതിനാൽ ഇനി അങ്ങനെ തന്നെ പോട്ടെയെന്നും അദ്ദേഹം കുറിച്ചു. ‘ഞാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിടുന്നത് എന്റെ അമ്മക്കും അച്ഛനും പെങ്ങൾമാർക്കും ഇഷ്ടമല്ലാത്തത് കൊണ്ടും അവരെ ഏതൊക്കെയോ ബന്ധുക്കൾ പറഞ്ഞ് പേടിപ്പിക്കുന്നത് കൊണ്ടും ഞാൻ ഇനി ഇൻസ്റ്റഗ്രാം ആൻഡ് ഫേസ്ബുക്ക് പോസ്റ്റുകൾ ഇടുന്നില്ല എന്ന് തീരുമാനിച്ചു. ഞാൻ മിണ്ടാതിരുന്നാൽ എല്ലാർക്കും സമാധാനം കിട്ടും…

Read More