
‘നന്ദി കെ സി, കനലൊരുതരി കെടുത്തിയതിന് മാത്രമല്ല; രാഹുലിനും രാജ്യത്തിനും കരുത്തായതിനും’:
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കവെ കേരളത്തിൽ ശക്തമായ അധിപത്യമാണ് കോൺഗ്രസ് നേടുന്നത്. 20 സീറ്റിൽ 17 സീറ്റിലും ലീഡ് നിലനിർത്തിയത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. കോൺഗ്രസ് ജനറൽ സെക്രട്ടറിയും ആലപ്പുഴ യുഡിഎഫ് സ്ഥാനാർത്ഥിയുമായ കെ സി വേണുഗോപാലിന് നന്ദി പറഞ്ഞുകൊണ്ടാണ് രാഹുൽ മാങ്കുട്ടത്തിൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. ഇന്ത്യ മുന്നണി തകർന്നിരുന്നെങ്കിൽ അകാരണമായി ഏറ്റവും അധികം പിച്ചിച്ചീന്തപ്പെടുക ഈ മനുഷ്യനാകുമായിരുന്നു. അപ്പോൾ ഈ വിജയത്തിലും ആദ്യം ഈ…