വയനാട് ദുരന്തം: ഇതുവരെ തിരിച്ചറി‌ഞ്ഞത് 75 മൃതദേഹങ്ങൾ മാത്രം

വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ച 75 പേരെ തിരിച്ചറിഞ്ഞു. 155 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും സംസ്ഥാന സർക്കാർ ചൊവ്വാഴ്ച രാവിലെ 11 മണി വരെ സ്ഥിരീകരിച്ചത് 166 മരണങ്ങളാണ്. ഇതിൽ മരിച്ചവരിൽ 91 പേരുടെ മൃതദേഹങ്ങൾ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 32 മൃതദേഹങ്ങൾ നിലമ്പൂർ ഗവ. ആശുപത്രിയിലുമായിരുന്നു.  ഔദ്യോഗികമായി മരണം സ്ഥിരീകരിച്ച 123 പേരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായതായി അധികൃതർ അറിയിച്ചു. മലപ്പുറത്ത് നിന്നുള്ള മൃതദേഹങ്ങൾ വയനാട്ടിൽ എത്തിക്കും. നിലവിൽ 99 പേരാണ് അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി ഉള്ളത്. ഇവരിൽ…

Read More

മുന്നണി മര്യാദ ലംഘിച്ചു; കെകെ ശിവരാമനെ എൽഡിഎഫ് ജില്ലാ കൺവീനർ സ്ഥാനത്തുനിന്ന് നീക്കി

സിപിഐ നേതാവ് കെകെ ശിവരാമനെ എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനർ സ്ഥാനത്തു നിന്ന് നീക്കി. മുന്നണി മര്യാദകൾ ലംഘിച്ച് സമൂഹ മാധ്യമങ്ങളിൽ അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നുവെന്ന വിമർശനം എൽഡിഎഫിൽ നിന്ന് തന്നെ ഉയർന്ന പശ്ചാത്തലത്തിലാണ് കെകെ ശിവരാമനെതിരെയുള്ള പാർട്ടി നീക്കം. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ തീരുമാനപ്രകാരമാണ് നടപടി. പാർട്ടിക്ക് ജില്ലാ കൺവീനർ സ്ഥാനം ഉള്ള മൂന്ന് ജില്ലകളിലും അതാത് ജില്ല സെക്രട്ടറിമാർ തന്നെ കൺവീനർ ആയാൽ മതിയെന്ന സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരമാണ് നടപടിയെന്നാണ് സിപിഐ വിശദീകരണം. ശിവരാമന്…

Read More

സുരേഷ് ഗോപിക്കെതിരായ പ്രചരണം വ്യാജമെന്നും സലീം കുമാർ

നടൻ സുരേഷ് ​ഗോപിയ്ക്ക് എതിരെ താൻ പറഞ്ഞെന്ന തരത്തിൽ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമെന്ന് നടൻ സലീം കുമാർ.  തനിക്ക് പ്രസ്തുത പോസ്റ്റുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തഹത്യ ചെയ്യുന്ന പോസ്റ്റുകളിൽ തന്നെ ഉൾപ്പെടുത്തരുത് എന്ന് താഴ്മയായി അപേക്ഷിക്കുന്നുവെന്നും സലീം കുമാർ പറഞ്ഞു. തൃശൂരിൽ സുരേഷ് ​ഗോപി ജയിച്ചതിന് എതിരെ സലീം കുമാർ പറഞ്ഞെന്ന തരത്തിലായിരുന്നു പോസ്റ്റ്.  “എനിക്ക് സഹോദര തുല്യനായ ശ്രീ : സുരേഷ് ഗോപിയെ അപകീർത്തി പെടുത്തുന്ന രീതിയിലുള്ള ഒരു പോസ്റ്റ്‌ സാമൂഹ്യ മാധ്യമത്തിലൂടെ പരക്കുന്നുണ്ട് എനിക്ക് ഈ…

Read More

അവഹേളിക്കപ്പെട്ടവരും അപമാനിക്കപ്പെട്ടവരും സലീം കുമാറിന്റെ അനുഭവം വായിക്കണം; വൈറലായി നടന്‍ സലീം കുമാറിനെക്കുറിച്ചുള്ള കുറിപ്പ്

സോഷ്യല്‍ മീഡിയയില്‍ വൈറലായി നടന്‍ സലീം കുമാറിനെക്കുറിച്ചുള്ള കുറിപ്പ്. അവഹേളിക്കപ്പെട്ടവരും അപമാനിക്കപ്പെട്ടവരും സലീം കുമാറിന്റെ അനുഭവം വായിക്കണം. സിദ്ധാര്‍ത്ഥ് സിദ്ധു എന്നയാള്‍ എഴുതിയ കുറിപ്പാണ് വൈറലായി മാറിയിരിക്കുന്നത്. സലീം കുമാര്‍ എഴുതിയ തന്റെ ജീവിതകഥയില്‍ നിന്നുള്ള ഭാഗമാണ് കുറിപ്പ്.  കുറിപ്പ് ( അവഹേളിക്കപ്പെട്ട, അപമാനിക്കപ്പെട്ട, പരിഹസിക്കപ്പെട്ടവര്‍ ഓരോത്തവണ വീണ്ടും വീണ്ടും വായിക്കണം ഈ അനുഭവം ) ‘സിനിമയാണെന്റെ ചോറ്..അത് ഉണ്ണാതെ ഞാന്‍ പോകില്ല’..ഈ ഡയലോഗ് ഞാന്‍ പച്ചക്കുതിര എന്ന സിനിമയില്‍,ദിലീപിനോട് പറയുന്നതാണ്.എനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് ഒരിക്കല്‍ എന്നെ…

Read More

സാമന്തയുടേത് പൊതുജനാരോ​ഗ്യത്തെ അപകടത്തിലാക്കുന്ന അറിവ്; വിമർശനവുമായി ഡോക്ടർ

വൈറൽ അണുബാധകളെ ചെറുക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോ​ഗിച്ച് നെബുലൈസ് ചെയ്താൽ മതിയെന്ന നടി സാമന്ത റൂത് പ്രഭുവിന്റെ വാദത്തിനെതിരേ രൂക്ഷവിമർശനവുമായി ഡോ. സിറിയക് എബി ഫിലിപ്സ്. ലിവർ ഡോക്ടർ എന്നപേരിൽ പ്രശസ്തനായ ഇദ്ദേഹം ട്വിറ്ററിലൂടെയാണ് സാമന്ത പങ്കുവെച്ച അശാസ്ത്രീയമായ ചികിത്സാരീതിയേ വിമർശിച്ച് കുറിച്ചത്. സാധാരണ വൈറൽ അണുബാധയ്ക്ക് മരുന്നെടുക്കുംമുമ്പ് മറ്റൊരുരീതി പരീക്ഷിക്കൂ എന്നും ഹൈഡ്രജൻ പെറോക്സൈഡ് ഉപയോ​ഗിച്ച് നെബുലൈസ് ചെയ്യൂ എന്നുമാണ് സാമന്ത ചിത്രംസഹിതം കുറിച്ചത്. എന്നാൽ നിർഭാ​ഗ്യകരമെന്നു പറയട്ടെ ആരോ​ഗ്യ-ശാസ്ത്ര വിഷയങ്ങളിൽ നിരക്ഷരയാണ് സാമന്ത എന്നുപറഞ്ഞാണ്…

Read More

കാന്‍സര്‍ മരുന്നുകള്‍ ഇനി ‘സീറോ പ്രോഫിറ്റിൽ’ നൽകും; നിര്‍ണായക ഇടപെടലുമായി സർക്കാർ

സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകള്‍, അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകള്‍ എന്നീ വില കൂടിയ മരുന്നുകള്‍  ലാഭം ഒട്ടുമില്ലാതെ സീറോ പ്രോഫിറ്റായി രോഗികള്‍ക്ക് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ കാന്‍സര്‍ മരുന്ന് വിപണിയില്‍ കേരള സര്‍ക്കാര്‍ ഇതിലൂടെ നിര്‍ണായക ഇടപെടലാണ് നടത്തുന്നത്. 800 ഓളം വിവിധ മരുന്നുകള്‍ കമ്പനി വിലയ്ക്ക് തന്നെ ലഭ്യമാകുന്നതാണ്. കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കുന്നതിലൂടെ ചികിത്സാ ചെലവ് കുറയുന്നത് രോഗികള്‍ക്ക് വളരെയേറെ ആശ്വാസമാകുന്നതാണ്.  വളരെ വിലപിടിപ്പുള്ള…

Read More

വന്ദേ ഭാരതിൽ സുരേഷ് ​ഗോപിയ്ക്കൊപ്പം ശൈലജ ടീച്ചറും; ചിത്രവുമായി സംവിധായകൻ മേജർ രവി

കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപിയ്ക്കും മുൻ മന്ത്രി കെ.കെ ശൈലജയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് സംവിധായകൻ മേജർ രവി. വന്ദേ ഭാരതിൽ വച്ചായിരുന്നു ഈ അപ്രതീക്ഷിത കൂടിക്കാഴ്ച നടന്നത്. ‘കേന്ദ്രമന്ത്രിയായതിന് ശേഷം എസ്ജിയുമായുള്ള എന്റെ ആദ്യ കൂടിക്കാഴ്ച വന്ദേ ഭാരതിൽ. ഒരു വലിയ ആലിം​ഗനത്തോടെ എസ്ജിയെ അഭിനന്ദിക്കുന്നു. പിന്നെ കെ.കെ ശൈലജ ടീച്ചറേയും അപ്രതീക്ഷിതമായി കണ്ടുമുട്ടി. ഈ നിമിഷം ഇഷ്ടപ്പെട്ടു. ജയ് ഹിന്ദ്’ – എന്നാണ് മേജർ രവി ഇവർക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്. ‌ സുരേഷ് ​ഗോപിയും…

Read More

എംഎൽഎ സ്ഥാനം രാജിവച്ച് ഷാഫി പറമ്പിൽ

വടകരയിൽ നിന്ന് ലോക്‌സഭാംഗമായി വിജയിച്ച ഷാഫി പറമ്പിൽ പാലക്കാട് നിയോജക മണ്ഡലം എംഎൽഎ സ്ഥാനം രാജിവച്ചു. സ്പീക്കര്‍ എഎൻ ഷംസീറിൻ്റെ ഓഫീസിൽ നേരിട്ടെത്തിയാണ് രാജി സമര്‍പ്പിച്ചത്. ഇതോടെ പാലക്കാട് നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ഉറപ്പായി. കഴിഞ്ഞ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മെട്രോമാൻ ഇ.ശ്രീധരനെ ഇറക്കി ബിജെപി കളം നിറഞ്ഞപ്പോൾ ഷാഫി പറമ്പിൽ ജയിച്ചത് 3859 വോട്ടിനാണ്.  ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്ന് യുഡിഎഫിന് 52,779 വോട്ടാണ്…

Read More

‘മുരളീധരന് വേണമെന്നുണ്ടെങ്കിൽ കെപിസിസി പ്രസിഡന്റ് സ്ഥാനവും നൽകും’: കെ സുധാകരൻ

കെ മുരളീധരനുമായി ഇന്ന് കൂടിക്കാഴ്ച്ചയില്ലെന്നും രാഹുൽ ഗാന്ധിയുടെ തീരുമാനം വന്നാലെ വയനാട്ടിൽ മത്സരിപ്പിക്കുമോ എന്നുള്ള ചർച്ചയ്ക്ക് പ്രസക്തിയുള്ളൂവെന്നും കെ സുധാകരൻ. മുരളീധരൻ എവിടെ മത്സരിക്കാനും യോഗ്യനാണെന്ന് സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. കെ മുരളീധരൻ ഏതു സ്ഥാനത്തിനും ഫിറ്റാണ്. വേണമെന്നുണ്ടെങ്കിൽ കെപിസിസി പ്രസിഡന്റ് സ്ഥാനവും നൽകും. മുരളിക്ക് കെപിസിസി പ്രസിഡന്റാവാനും യോഗ്യതയുണ്ട്. നേരത്തെ മുരളി പ്രസിഡന്റ് ആയിട്ടുണ്ടെന്നും കെ സുധാകരൻ പറഞ്ഞു. തനിക്ക് ഒറ്റയ്ക്ക് തീരുമാനം എടുക്കാൻ പറ്റില്ല. തൃശൂരിൽ തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ നടപടിയുണ്ടാവും. കേരള കോൺഗ്രസ് എം…

Read More

എൻഡിഎ എംപിമാരുടെ  യോഗം  ഇന്ന്

ബിജെപി ദേശീയ അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് ജെ പി നദ്ദ മാറുമെന്ന് സൂചന. അദ്ദേഹത്തിന് പകരം ബിജെപി നേതാവ് ശിവരാജ് സിംഗ് ചൗഹാൻ അദ്ധ്യക്ഷനായേക്കുമെന്നാണ് വിവരം. നദ്ദയെ രാജ്യസഭാ നേതാവാക്കിയേക്കുമെന്നാണ് റിപ്പോർട്ട്. പുതിയ സർക്കാർ രൂപീകരണത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി എൻഡിഎ എംപിമാരുടെ യോഗത്തിന് മുന്നോടിയായി, ബിജെപി എംപിമാരുടെ യോഗം ഇന്ന് വൈകുന്നേരം ഡൽഹിയിൽ വച്ച് നടക്കും. എ​ൻഡിഎ​ ​സ​ഖ്യ​ക​ക്ഷി​ക​ളു​ടെ​ ​പി​ന്തു​ണ​ ​ഉ​റ​പ്പാ​ക്കി​യ​ ​ന​രേ​ന്ദ്ര​മോ​ദി​ ​എ​ട്ടി​ന് ​വൈ​കുന്നേരം ​മൂ​ന്നാം​ ​ത​വ​ണയും​ ​പ്ര​ധാ​ന​മ​ന്ത്രി​യാ​യി​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്യും.​ കഴിഞ്ഞ ദിവസം ​വൈ​കി​ട്ട് നാലിന്…

Read More