
ഗവേഷകനു ലഭിച്ചത് വെള്ളി വിരൽക്കവചമായിരുന്നില്ല, ഒരു കാമുകൻറെ ഹൃദയമായിരുന്നു
ഗവേഷകനായ റോബർട്ട് എഡ്വേർഡ് തൻറെ മെറ്റൽ ഡിറ്റക്റ്റർ ഉപയോഗിച്ച് വെയിൽസിലെ പെംബ്രോക്ക്‌ഷെയറിലെ കെയർ കാസിലിൽ തെരച്ചിൽ നടത്തുകയായിരുന്നു. പ്രത്യേകിച്ചൊന്നും കണ്ടെത്താൻ കഴിയില്ലെന്ന നിരാശയിൽ ഗവേഷകൻ തൊട്ടടുത്ത ഓക്ക് മരത്തിൻറെ തണലിലേക്കു മാറി. അപ്രതീക്ഷിതമായി എഡ്വേർഡ്‌സിൻറെ മെറ്റൽ ഡിറ്റക്റ്ററിൽ ഒരു സിഗ്‌നൽ തെളിഞ്ഞു. മണ്ണു കുഴിച്ചുനടത്തിയ തെരച്ചിലിൽ മനോഹരമായ ഒരു പുരാവസ്തു അദ്ദേഹത്തിനു കണ്ടെത്താനായി. ആദ്യം എഡ്വേർഡ് കരുതിയതു നാണയമായിരിക്കുമെന്നാണ്. പക്ഷേ, അതൊരു വെള്ളിയിൽത്തീർത്ത വിരലുറയായിരുന്നു. 1682നും 1740നും ഇടയിലുള്ളത്! നീളമുള്ള, ഇടുങ്ങിയ, ഭാരമുള്ള വിരലുറ കൊട്ടയുടെ രൂപത്തിലാണ്…