
ചക്രവാതച്ചുഴി; ഡൽഹിയില്‍ കൂടുതലിടങ്ങളില്‍ മഴയ്ക്ക് സാധ്യത: കാലാവസ്ഥാ വകുപ്പ്
എന്‍ സി ആര്‍ നഗരത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. പടിഞ്ഞാറൻ ഡൽഹി, ഔട്ടർ നോർത്ത് ദില്ലി, ഗുരുഗ്രാം എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ ഞായറാഴ്ച്ച വൈകുന്നേരത്തോടെ മഴ ലഭിച്ചിരുന്നു. അതേ സമയം രജൗരി ഗാർഡൻ, പട്ടേൽ നഗർ, ബുദ്ധ ജയന്തി പാർക്ക്, രാഷ്ട്രപതി ഭവൻ, നജഫ്ഗഡ്, ദില്ലി കൻ്റോൺമെൻ്റ്, എന്‍ സി ആറിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഏറ്റവും…