ലോക്സഭാ തിരഞ്ഞെടുപ്പ്; ആയുധങ്ങൾ കൈവശം വയ്ക്കുന്നതിന് നിരോധനം; ഉത്തരവ് പുറത്തിറക്കി തിരുവനന്തപുരം ജില്ലാ കളക്ടർ

പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ആയുധങ്ങൾ കൈവശം വയ്ക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. പൊതു തിരഞ്ഞെടുപ്പിലെ ക്രമസമാധാന പരിപാലനത്തിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് തീരുമാനം. ആയുധങ്ങൾ കൈവശം വയ്ക്കുന്നത് നിരോധിച്ചുകൊണ്ട് തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവ് പുറത്തിറക്കി. തിരുവനന്തപുരം ജില്ലാ പരിധിക്കുള്ളിലുള്ള വ്യക്തികൾ ലൈസൻസുള്ള ആയുധങ്ങൾ കൈവശം വയ്ക്കുന്നതും കൊണ്ടുനടക്കുന്നതും നിരോധിച്ചാണ് ജില്ലാ കളക്ടർ ഉത്തരവിറക്കിയത്. ‌ആരെങ്കിലും ആയുധങ്ങൾ കൈവശം വച്ചാൽ ക്രിമിനൽ ചട്ടം 1973 സെക്ഷൻ 144 പ്രകാരം ജില്ലാ മജിസ്ട്രേറ്റ് നടപടികൾ…

Read More