
ഡെലിവറി എക്‌സിക്യൂട്ടീവ് ആയി സൊമാറ്റോ സിഇഒ; ഗുരുഗ്രാമിലെ മാളിൽ ലിഫ്റ്റ് ഉപയോഗിക്കാൻ അനുവദിച്ചില്ല
ഡെലിവറി എക്‌സിക്യൂട്ടീവായി ഫുഡ് എടുക്കാൻ ചെന്നപ്പോൾ മാളിലെ ലിഫ്റ്റ് ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയെന്ന് സൊമാറ്റോ സി ഇ ഒ ദീപീന്ദർ ഗോയൽ. ഗുരുഗ്രാമിലെ ഒരു മാളിലാണ് സംഭവം. ഫുഡ് ഡെലിവറി ചെയ്യുന്നവരുടെ വെല്ലുവിളികൾ നേരിട്ട് മനസിലാക്കാൻ വേണ്ടിയാണ് ദീപീന്ദർ ഗോയലും ഭാര്യയും ആ വേഷത്തിലെത്തിയത്. ഒരു മാളിൽ ചെന്നപ്പോൾ ലിഫ്റ്റ് ഉപയോഗിക്കരുതെന്നും പടികൾ കയറി പോകണമെന്നും പറഞ്ഞെന്നാണ് ആരോപണം. ‘എന്റെ രണ്ടാമത്തെ ഓർഡർ സമയത്ത്, ഫുഡ് ഡെലിവറി ചെയ്യുന്നവരുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ഞങ്ങൾ മാളുകളുമായി കൂടുതൽ…