നിധി കിട്ടിയത് മച്ചിൽ നിന്ന്; പെയിന്റിംഗ് ലേലത്തിന് വിറ്റത് 11 കോടിക്ക്
ഈ ലോകത്ത് ആരുടെയും കണ്ണിൽപെടാതെ പല സ്ഥലങ്ങളിലും ഒരുപാട് നിധികൾ ഒളിച്ചിരിക്കുന്നുണ്ടാവാം. നിധികൾ സ്വർണമോ ആഭരണങ്ങളോ ആവണമെന്നില്ല, പുരാതനകാലത്തെ വസ്തുക്കൾ പലതിനും കോടികൾ ലഭിക്കും. അങ്ങനെ വർഷങ്ങളോളം ആരുടെയും കണ്ണിൽ പെടാതെ ഇരുന്ന ഒരു പെയിന്റിംഗിന് ഒടുവിൽ കിട്ടിയത് 11.7 കോടിയാണ്. പതിനേഴാം നൂറ്റാണ്ടിലെ ഡച്ച് കലാകാരനായ റെംബ്രാൻഡ് ഹാർമൻസൂൺ വാൻ റിജിൻ്റെ പെയിൻ്റിംഗാണ് 1.4 മില്യൺ ഡോളറിന് എന്നുവച്ചാൽ ഏകദേശം 11.75 കോടി രൂപക്ക് ലേലത്തിൽ വിറ്റത്. ‘പോർട്രെയിറ്റ് ഓഫ് എ ഗേൾ’ എന്ന് പേരിട്ടിരിക്കുന്ന…