വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യ കപ്പൽ പുറംകടലിൽ നങ്കൂരമിട്ടു; കപ്പൽ 15 ന് ബർത്തിലെത്തും; മന്ത്രി
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള ആദ്യ കപ്പൽ പുറംകടലിൽ നങ്കൂരമിട്ടതായി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. വിഴിഞ്ഞം തുറമുഖ സന്ദർശനത്തിന് ശേഷം അദാനി പോർട്ട്‌സ് ഉദ്യോഗസ്ഥരുമായി ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഈ മാസം 15 ന് വൈകിട്ട് നാല് മണിക്ക് കപ്പൽ വിഴിഞ്ഞം തുറമുഖത്തെ ബർത്തിലെത്തുമെന്നും വാട്ടർ സല്യൂട്ട് നൽകി കപ്പലിനെ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ കപ്പലുകൾക്ക് പോലും സുഗമമായി വിഴിഞ്ഞത്ത് വരാനാകുമെന്ന് മന്ത്രി വിശദീകരിച്ചു. വിഴിഞ്ഞം തുറമുഖത്തിന്റെ…