അന്തർസംസ്ഥാന സ്വകാര്യ ബസുകൾക്കെതിരെ കെഎസ്ആർടിസി

അന്തർ സംസ്ഥാന സർവീസ് നടത്തുന്ന കോൺട്രാക്ട് കാര്യേജ് സ്വകാര്യ ബസുകൾക്കെതിരെ കെ.എസ്.ആർ.ടി.സി രം​ഗത്ത്. രാത്രി സർവീസുകളിൽ നിയമം ലംഘിച്ച് സ്റ്റോപ്പുകളിൽ നിന്ന് ആളെ കയറ്റുന്നുവെന്ന് ആർ.ടി.ഓയ്ക്ക് കെ.എസ്.ആർ.ടി.സി പരാതി നൽകി. വലിയ വരുമാന നഷ്ടം ഇതിലൂടെ കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാകുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു.ബംഗളൂരുവിലേക്കുള്ള സർവീസുകളിലാണ് കെ.എസ്.ആർ.ടി.സിയുടെ പരാതി. നിരവധി സ്വകാര്യ ബസുകൾ തലശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് ബംഗളൂരുവിലേക്ക് സർവീസ് നടത്തുന്നുണ്ട്. എല്ലാം കോൺട്രാക്ട് കാര്യേജ് വ്യവസ്ഥയിലാണ്. ഈ ബസുകൾ റിസർവേഷനില്ലാതെ സ്റ്റോപ്പുകളിൽ നിർത്തി ആളെ കയറ്റരുതെന്നാണ് ചട്ടം….

Read More

കഞ്ഞി പഴയ കഞ്ഞിയല്ലാട്ടാ !!!! കഞ്ഞി കുടിച്ചാല്‍ ഈ ഗുണങ്ങളെല്ലാമിനി കൂടെ പോരും.

നല്ല ആവി പറക്കുന്ന കഞ്ഞിയും ചമ്മന്തിയും പിന്നെ എന്തെങ്കിലും തോരനുമുണ്ടെങ്കിൽ അത്താഴം സുഭിഷമായി എന്നു കരുതിയിരുന്ന കാലഘട്ടം ഉണ്ടായിരുന്നു. രാത്രി മാത്രമല്ല, രാവിലെയും, പാടത്തെ പണിയ്ക്കു ശേഷവുമെല്ലാം കഞ്ഞി കഴിച്ചിരുന്ന കാലവും ഉണ്ടായിരുന്നു. എന്നാലിന്ന് പ്രഭാത ഭക്ഷണത്തിന് പൊറോട്ടയും ദോശയും പുട്ടും ഇഡ്ഡലിയുമൊക്കെ നിര്‍ബന്ധമുള്ളവരാണ് നമ്മൾ മലയാളികള്‍. എന്നാൽ തലേന്ന് ഉണ്ടാക്കുന്ന ചോറില്‍ വെള്ളമൊഴിച്ച് ഒരു രാത്രി സൂക്ഷിച്ചതിന് ശേഷം കിട്ടുന്ന പഴംകഞ്ഞി രാവിലെ കഴിക്കാൻ കിട്ടിയാൽ നമ്മളിൽ പലരും ആസ്വദിക്കും എന്ന് പറഞ്ഞാലോ ഒട്ടും അതിശയോക്തി…

Read More