‘പൊറാട്ടുനാടകം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

യശ്ശ:ശരീരനായ സംവിധായകൻ സിദ്ദിഖിന്റെ നിർമാണ മേൽനോട്ടത്തിൽ എമിറേറ്റ്‌സ് പ്രൊഡക്ഷൻസും മീഡിയ യൂണിവേഴ്‌സും നിർമ്മിക്കുന്ന ‘പൊറാട്ട് നാടകം’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങിയത്. പ്രിയ ഗുരുനാഥന് പ്രണാമം അർപ്പിച്ചു കൊണ്ടാണ് സംവിധായകൻ നൗഷാദ് സാഫ്രോൺ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. സൈജു കുറുപ്പും ധർമ്മജൻ ബോൾഗാട്ടിയുമാണ് പോസ്റ്ററിൽ ഉള്ളത് കൂടെ കൂട്ടിന് ഒരു പശുവും. പശുവുമായി ബന്ധപ്പെട്ടുള്ള എന്തോ ഒരു കാര്യം ഇവർക്കിടയിൽ ഉണ്ട് എന്ന് സൂചന…

Read More