
ജനസംഖ്യാ പഠന റിപ്പോർട്ട് മാധ്യമങ്ങൾ മുസ്ലിം വിദ്വേഷത്തിന് വേണ്ടി ഉപയോഗിക്കരുത് ; പോപ്പുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ
രാജ്യത്ത് പ്രത്യുൽപ്പാദന നിരക്കിൽ ഏറ്റവും കൂടുതൽ ഇടിവ് മുസ്ലിംകളിലാണെന്ന് പോപ്പുലേഷൻ ഫൗണ്ടേഷൻന ഓഫ് ഇന്ത്യ. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ ജനസംഖ്യാ പഠന റിപ്പോർട്ട് മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കാനായി മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്യരുതെന്നും എൻ.ജി.ഒ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മുസ്ലിം ജനസംഖ്യ വർധിക്കുന്നതായി കാണിച്ച് ഭയം സൃഷ്ടിക്കാനാണ് ശ്രമം. ജനസംഖ്യ വളർച്ചാ നിരക്കിന് മതവുമായി നേരിട്ട് ബന്ധമില്ല. എല്ലാ മതവിഭാഗങ്ങൾക്കിടയിലും മൊത്തത്തിലുള്ള ഫെർട്ടിലിറ്റി റേറ്റ് (TFR) കുറയുന്നുണ്ട്. മുസ്ലിംകൾക്കിടയിലാണ് ഏറ്റവും കൂടുതൽ ഇടിവെന്നും പോപ്പുലേഷൻ ഫൗണ്ടേഷൻ ഓഫ്…