കട അടപ്പിക്കാൻ ശ്രമം; പയ്യന്നൂരിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കൈയേറ്റം ചെയ്ത് നാട്ടുകാർ

പയ്യന്നൂരിൽ കട അടപ്പിക്കാനെത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ നാട്ടുകാർ കൈയേറ്റം ചെയ്തു. നിർബന്ധിച്ച് കട അടയ്ക്കണമെന്ന് ആവശ്യപ്പെട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകരേയാണ് പ്രദേശത്ത് തടിച്ചുകൂടിയ നാട്ടുകാർ മർദിച്ചത്. കട അടപ്പിക്കാൻ ശ്രമിച്ച നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂർ രാമൻതളി ഭാഗത്തുനിന്നെത്തിയ മുനീർ, നർഷാദ് സികെ, ശുഹൈബ് ഉൾപ്പെടെ നാല് പേരാണ് പിടിയിലായത്. വെള്ളിയാഴ്ച 12 മണിയോടെ പയ്യന്നൂരിൽ തുറന്നുപ്രവർത്തിച്ച കടകളാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അടപ്പിക്കാൻ ശ്രമിച്ചത്. നിർബന്ധപൂർവ്വം കട അടയ്ക്കണമെന്ന്…

Read More

പോപ്പുലർ ഫ്രണ്ട് ഹർത്താലിനെതിരെ കേസെടുത്ത് ഹൈക്കോടതി

പോപ്പുലർ ഫ്രണ്ട് ഹർത്താലിനെതിരെ കേരളാ ഹൈക്കോടതി സ്വമേധയ കേസ് എടുത്തു. അക്രമം തടയാൻ അടിയന്തര നടപടി വേണമെന്ന് കോടതി ആവശ്യപ്പെട്ടു. കേരളത്തിൽ നടക്കുന്നത് അംഗീകരിക്കാനാവാത്ത കാര്യങ്ങളാണ്. ഹർത്താൽ കോടതി നിരോധിച്ചതാണ്, എന്നിട്ടും നടത്തിയെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാരുടെ അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമ സംഭവങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി കേസെടുത്തത്. കണ്ണൂരിൽ പാപ്പിനിശ്ശേരി മാങ്കടവ്ചാലിൽ പൊലീസിനു നേരെ ഹർത്താൽ അനുകൂലികൾ മണ്ണെണ്ണക്കുപ്പിയെറിഞ്ഞു. വിവിധ സ്ഥലങ്ങളിൽ ടയർ കത്തിച്ച് ഗതാഗത…

Read More

കേരളത്തിൽ നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താൽ

കേരളത്തിൽ നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണി മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്യുകയും ഓഫീസുകൾ എൻഐഎ റെയ്ഡ് നടത്തുകയു ചെയ്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ ആഹ്വാനം. ദേശീയ അന്വേഷണ ഏജൻസി രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത് കേരളത്തിൽനിന്നാണ്. ഭീകരവാദത്തിനു സഹായം ചെയ്‌തെന്ന പേരിൽ 22 പേരെയാണ് സംസ്ഥാനത്തു നിന്നു പിടികൂടിയത്. മഹാരാഷ്ട്രയിൽനിന്നും കർണാടകയിൽനിന്നും ഇരുപതു പേരെ വീതം അറസ്റ്റ്…

Read More