
പോപ്പ് എമരിറ്റസ് ബെനഡിക്ട് പതിനാറാമന്‍റെ സംസ്കാരം ഇന്ന്
അന്തരിച്ച ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സംസ്‌കാരം ഇന്ന്. രാവിലെ പ്രാദേശിക സമയം 9.30ന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2 മണി) ബെനഡിക്ട് പതിനാറാമന്റെ കബറടക്ക ശുശ്രൂഷകള്‍ ആരംഭിക്കും. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിക്കും. വിവിധ രാജ്യങ്ങളില്‍നിന്നുള്ള നേതാക്കള്‍ പങ്കെടുക്കും. കേരള കത്തോലിക്കാ മെത്രാന്‍ സമിതി അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസും സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയും സംബന്ധിക്കും. ബനഡിക്ട് പാപ്പായുടെ താല്‍പര്യപ്രകാരം ചടങ്ങുകളെല്ലാം ലളിതമായിരിക്കുമെന്ന്…