ഇതൊക്കെ എന്ത്..!; ഡൽഹിയിലെ തട്ടുകട ചേട്ടൻറെ ‘പോപ്‌കോൺ ഓംലെറ്റ്’ ആണ് ഓംലെറ്റ്..!

ഡൽഹിയിൽനിന്നുള്ള തട്ടുകട വിഭവം ലോകമെങ്ങും പ്രശസ്തമായിരിക്കുകയാണ്. പലർക്കും ഈ വിഭവം വിചിത്രവും ഇതുവരെ കേൾക്കാത്തതുമാണ്. ഖാവു ഗള്ളിയിലുള്ള തട്ടുകടക്കാരനാണ് ഭക്ഷണപ്രിയരെ ആവേശം കൊള്ളിക്കുന്ന അസാധാരണമായ പാചകക്കുറിപ്പ് അവതരിപ്പിച്ചത്. നിരവധി ‘ഫുഡ് റീലുകൾ’ സോഷ്യൽ മീഡിയകളിൽ പങ്കുവയ്ക്കപ്പെടാറുണ്ട്. നാടൻ മുതൽ അന്താരാഷ്ട്ര രുചികൾ വരെ വിവിധ സോഷ്യൽ മീഡിയകളിൽ അവതരിപ്പിച്ച് വൈറലാകുന്നവർ ധാരാളമുണ്ട്. എന്നാൽ അവരിൽനിന്നെല്ലാം വ്യത്യസ്തനാണ് ഡൽഹിയിലെ തട്ടുകട ചേട്ടൻ! പ്രഭാതഭക്ഷണത്തിൽ സ്ഥിരമായി ഓംലെറ്റ് ഉൾപ്പെടുത്തുന്നവരാണോ നിങ്ങൾ എങ്കിൽ തീർച്ചയായും ഈ വിഭവം നിങ്ങൾക്കുള്ളതാണ്. ഓംലെറ്റ് പ്രിയപ്പെട്ടതെങ്കിൽ…

Read More