
എടാ മോനേ… പോപ്‌കോൺ മോമോസ് കഴിക്കെടാ
ഡൽഹിയിലെ ഒരു മോമോസ് ഫുഡ് സെൻറർ ഇപ്പോൾ മോമോസിൻറെ തലസ്ഥാനമായി മാറിയിരിക്കുന്നു. പലരുടെയും ഇഷ്ടഭക്ഷണങ്ങളിലൊന്നായ മോമോസ് കഫേകളിലും റസ്റ്റോറൻറുകളിലും സുലഭമാണ്. സൗത്ത് ഡൽഹിയിലെ ജികെ-1 മാർക്കറ്റിലെ മാമോസിനു മാത്രമായുള്ള തട്ടുകടയിൽ ലഭിക്കുന്ന മാമോസിൽ സൂപ്പർ സ്റ്റാർ ആണെന്ന് രുചിച്ചവർ പറയുന്നു. പോപ്‌കോൺ വലുപ്പത്തിലുള്ള ‘കാറ്റ്‌ലീ മോമോസ്’ കഴിക്കാൻ ധാരാളം പേർ അവിടെ സ്ഥിരമായി എത്താറുണ്ട്. വിവിധ സമൂഹമാധ്യമങ്ങളിലൂടെ ‘കാറ്റ്‌ലീ മോമോസ്’ വൈറലായതോടെ ഡൽഹിയുടെ വിവിധഭാഗങ്ങളിൽനിന്നു ധാരാളം പേർ അവിടെ എത്തുന്നു. ചെറുതും ഭാരം കുറഞ്ഞതുമായ മോമോസ് വെറൈറ്റിയെന്ന്…