
‘ഇളയവളുടെ ഭാഷ മൂത്ത മകൾക്ക് പറ്റുന്നില്ല, അമ്മ ടൂ മച്ച് എന്ന് അവൾ പറയും’; പൂർണിമ ഇന്ദ്രജിത്ത്
കരിയറിൽ ശ്രദ്ധിക്കപ്പെടുന്ന കാലത്താണ് നടി പൂർണിമ വിവാഹിതയാകുന്നത്. പിന്നീട് ഫാഷൻ ഡിസൈനിംഗിലും ആങ്കറിംഗിലേക്കും ശ്രദ്ധ നൽകി. വർഷങ്ങൾക്കിപ്പുറം വീണ്ടും അഭിനയ രംഗത്ത് സജീവമാവുകയാണ് പൂർണിമ ഇന്ദ്രജിത്ത്. പ്രാർത്ഥന നക്ഷത്ര എന്നിവരാണ് പൂർണിമയുടെയും ഇന്ദ്രജിത്തിന്റെയും മക്കൾ. ഇപ്പോഴിതാ മക്കളെക്കുറിച്ച് സംസാരിക്കുകയാണ് പൂർണിമ. പാരന്റിംഗിന് അതിന്റേതായ വെല്ലുവിളികളുണ്ടെന്ന് പൂർണിമ പറയുന്നു. യെസ് എഡിറ്റോറിയലിനോടാണ് പ്രതികരണം. ബുദ്ധിമുട്ടാണോ എന്നറിയില്ല. പക്ഷെ ചലഞ്ചിംഗ് ആണ്. നമ്മളും ആദ്യമായല്ലേ ഇതെല്ലാം ചെയ്യുന്നത്, നമുക്ക് റൂൾ ബുക്ക് ഒന്നും ഇല്ലല്ലോ. ഓരോ കുട്ടിയും വ്യത്യസ്തരാണ്. അത്‌കൊണ്ട്…