
ഞാന്‍ ഭാഗ്യരാജിന്റെ ‘ഫാന്‍’ ആയിരുന്നു; വിവാഹശേഷം അഭിനയിക്കേണ്ട എന്ന തീരുമാനം എന്റേതുമാത്രം: പൂര്‍ണിമ
അന്നും ഇന്നും മലയാളിക്ക് അവള്‍ മഞ്ഞില്‍ വിരിഞ്ഞ പൂവാണ് പൂര്‍ണിമ ഭാഗ്യരാജ്. അഭിനയമികവുകൊണ്ടും ശാലീന സൗന്ദര്യം കൊണ്ടും ഒരു തലമുറയുടെ മനസില്‍ ഇടം നേടിയ പൂവ്. മഞ്ഞണിക്കൊമ്പില്‍ ഇരിക്കുന്ന സിന്ദൂരക്കുരുവിയോട് ‘ഇണയെവിടെ… തുണയെവിടെ…’ എന്ന് ആടിപ്പാടി ചോദിച്ച അവളുടെ നിഷ്‌കളങ്കത മലയാളി ഒരുപാടൊരുപാടിഷ്ടപ്പെട്ടതാണ്. നടനും സംവിധായകനുമായ ഭാഗ്യരാജ് ആണ് പൂര്‍ണിമയുടെ ഭര്‍ത്താവ്. ഇരുവരുടെയും വിവാഹത്തില്‍ ചില കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായി അക്കാലത്ത് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതെന്തുമാകട്ടെ, മാതൃകാകുടുംബമാണ് ആ താരദമ്പതികളുടേത്. ഭാഗ്യരാജുമായുള്ള അടുപ്പം തുടങ്ങുന്ന കാലത്തെ…