
നസീർ സാറിന്റെ നായികയായി അഭിനയിച്ചു, അന്നെനിക്ക് സാറിന്റെ കൊച്ചുമകളുടെ പ്രായമേ ഉള്ളൂ: പൂർണിമ
ഒരു കാലത്തു തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായിരുന്നു പൂർണിമ. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ താരം മലയാളക്കരയുടെ പ്രിയ താരമായി മാറി. തുടർന്ന്, മലയാളത്തിൽ നിരവധി സിനിമകൾ. തന്റെ നായകന്മാരെക്കുറിച്ച് പൂർണിമ പറഞ്ഞത് ഇങ്ങനെയായിരുന്നു: “ആദ്യ നായകൻ ശങ്കർ ആയിരുന്നു. പിന്നീട് സുകുമാരൻ, സോമൻ, മമ്മൂട്ടി, ബാലചന്ദ്രമേനോൻ, ഭരത് ഗോപി, അംബരീഷ്, ആമോൽ പാലേക്കർ, രാജ്കുമാർ, നെടുമുടി വേണു തുടങ്ങിയവരുടെയെല്ലാം നായികയായെങ്കിലും കൂടുതൽ ചിത്രങ്ങളിൽ ഒന്നിച്ചത് മോഹൻലാലുമായിട്ടാണ്. നസീർസാറിനും മധുസാറിനുമൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം ഉണ്ടായി. നസീർസാറിന്റെ കാമുകിയായും…