
മഹാപൂരം ഇന്ന്; പൂരത്തിന് തുടക്കംകുറിച്ച് കണിമംഗലം ശാസ്താവ് എഴുന്നള്ളി; 11ന് മഠത്തിൽവരവ് പഞ്ചവാദ്യം
കാഴ്ചയുടെ, കേൾവിയുടെ, ആനന്ദത്തിന്റെ, ആവേശത്തിന്റെ, ഒരുമയുടെ തൃശൂർ പൂരം ഇന്ന്. ഇന്നു മഴയോ വെയിലോ എന്നൊരു നോട്ടമില്ല; മനസ്സിലും മാനത്തും പൂരം മാത്രം. പൂരത്തിന് തുടക്കംകുറിച്ച് കണിമംഗലം ശാസ്താവ് എഴുന്നള്ളി. പിന്നാലെ ഘടക പൂരങ്ങൾ വന്നുതുടങ്ങി. രാവിലെ 11ന് തെക്കേമഠത്തിനു സമീപം എത്തിയാൽ മനസ്സു നിറയ്ക്കാൻ മഠത്തിൽവരവു പഞ്ചവാദ്യമുണ്ട്. തിരുവമ്പാടി വിഭാഗത്തിന്റെ എഴുന്നള്ളിപ്പു വടക്കേമഠത്തിലെ ഇറക്കിപൂജ കഴിഞ്ഞു കയറിവരുന്ന വരവാണു മഠത്തിൽവരവ്. അവിടെ അപ്പോൾ പഞ്ചവാദ്യ മധുരം സ്വീകരിക്കാനായി വൻ ജനാവലി കാത്തുനിൽപ്പുണ്ടാവും. കോങ്ങാട് മധുവിന്റെ പ്രാമാണിത്തത്തിൽ…