പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിന് വിമർശനം: എഡിജിപിയുടെ റിപ്പോർട്ടിൻ്റെ പകർപ്പ് പുറത്ത്

തൃശൂർ പൂരം കലക്കലിൽ ഡിജിപി തള്ളിക്കളഞ്ഞ എംആർ അജിത് കുമാറിൻ്റെ റിപ്പോർട്ടിൻ്റെ പകർപ്പ് പുറത്ത്. റിപ്പോർട്ടിൽ തിരുവമ്പാടി ദേവസ്വത്തിന് രൂക്ഷ വിമർശനമാണുള്ളത്. ദേവസ്വത്തിലെ ചിലർ ഗൂഢാലോചന നടത്തിയെന്നും പൂര നാളിൽ ബോധപൂർവം കുഴപ്പം ഉണ്ടാക്കിയെന്നുമാണ് റിപ്പോർട്ട്. ലോക് സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നീക്കമെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിലെ വിശദാംശങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. അജിത് കുമാറിന്റെ ഈ റിപ്പോർട്ട് ഡിജിപി നേരത്തെ തള്ളിയിരുന്നു. വീഴ്ച ഉണ്ടാകുമ്പോൾ അജിത് കുമാർ എന്ത് ചെയ്തെന്നായിരുന്നു ഡിജിപിയുടെ വിമർശനം. പൂരം കലക്കലിൽ…

Read More

ബിജെപി- -ആര്‍എസ് എസ്-സുരേഷ് ഗോപി, പങ്കാളിത്തം അന്വേഷിക്കണം; ‘പൂരം കലങ്ങിയതിൽ അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു’; മൊഴി നൽകി വി എസ് സുനിൽകുമാർ

തൃശൂര്‍ പൂരം അലങ്കോലമാക്കിയതിന് പിന്നിലെ ബിജെപി- -ആര്‍എസ് എസ്-സുരേഷ് ഗോപി, പങ്കാളിത്തം  അന്വേഷിക്കണമെന്ന് സിപിഐ നേതാവ് വിഎസ് സുനില്‍ കുമാര്‍ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു. സ്വരാജ് റൗണ്ടില്‍ എഴുന്നെള്ളിപ്പുകള്‍ വരെ ബാരിക്കേഡ് വച്ച് തടഞ്ഞ നേരത്ത് സുരേഷ് ഗോപിയുടെ ആംബുലന്‍സ് കടത്തിവിട്ടത് പൊലീസ് ഒത്താശയോടെയാണ്. പൂരം കലക്കലില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടായിട്ടുണ്ട്. ദേവസ്വങ്ങള്‍ക്ക് പങ്കില്ല. വിവരാവകാശം നല്‍കിയിട്ടും പുറത്തുവിടാന്‍ തയാറാകാത്ത സിസിടിവി ദൃശ്യങ്ങള്‍  പൊലീസ് നല്‍കിയാല്‍ സത്യം പുറത്തുവരുമെന്നും സുനില്‍ കുമാര്‍  മൊഴി നല്‍കിയ ശേഷം പറഞ്ഞു….

Read More

ആന എഴുന്നള്ളിപ്പ് നിയന്ത്രണം: തൃശ്ശൂർ പൂരം ഉപേക്ഷിക്കേണ്ടി വരുമെന്ന് ദേവസ്വങ്ങൾ

ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി ഉത്തരവ് പ്രകാരം നിയന്ത്രണം നടപ്പാക്കിയാൽ തൃശൂർ പൂരം ഉപേക്ഷിക്കേണ്ടിവരുമെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ. സംയുക്ത വാർത്താ സമ്മേളനത്തിൽ സംസ്ഥാന സർക്കാ‍ർ നിയമനിർമ്മാണം നടത്തി നിയന്ത്രണങ്ങൾ ഇളവ് ചെയ്യണമെന്ന് ദേവസ്വം സെക്രട്ടറിമാർ പറഞ്ഞു. മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്നും ഈ ഘട്ടത്തിൽ സുപ്രീം കോടതിയെ അപ്പീൽ ഹർജിയുമായി സമീപിക്കില്ലെന്നും ദേവസ്വങ്ങൾ പറഞ്ഞു. ഈ മാസം 8 ന് വൈകിട്ട് 5 ന് ഇരുദേവസ്വങ്ങളിലെയും ക്ഷേത്ര പ്രതിനിധികളുടെ യോഗം ചേരും. പള്ളികളുടെ പ്രതിനിധികളും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും….

Read More

പൂരം അലങ്കോലപ്പെടുത്തിയ സംഭവം: പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി തിരുവമ്പാടി ദേവസ്വം: ഹൈക്കോടതിയിൽ സത്യവാങ്മൂലം

പൂരം അലങ്കോലപ്പെടുത്തിയത് പൊലീസെന്ന് ആവർത്തിച്ച് തിരുവമ്പാടി ദേവസ്വം. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിൽ പൊലീസിന്റെ ഇടപെടലും വീഴ്ചകളും തിരുവമ്പാടി ദേവസ്വം ഉന്നയിച്ചു. പൂരം എഴുന്നള്ളിപ്പില്‍ പൊലീസ് ഇടപെട്ടുവെന്നും സ്വരാജ് റൗണ്ടിലെ എല്ലാ വഴികളും പൊലീസ് ബ്ലോക്ക് ചെയ്തുവെന്നും പൊതുജനത്തിന് എഴുന്നള്ളിപ്പ് കാണാനുള്ള അവസരം നിഷേധിച്ചുവെന്നും വിമർശനമുണ്ട്. പൊലീസിന്റെ ഇടപെടല്‍ മൂലം മഠത്തില്‍വരവ് പേരിന് മാത്രമായി ചുരുക്കി, നിഷ്‌കളങ്കരായ പൂരപ്രേമികളെ തടയുന്നതിനായി പൊലീസ് ബലപ്രയോഗം നടത്തി, പൂരം നടത്തിപ്പില്‍ മതിയായ കാരണങ്ങളില്ലാതെയാണ് പൊലീസ് ഇടപെട്ടത്, പൊലീസ് ഏകപക്ഷീയമായും അപക്വമായും പെരുമാറിയെന്നും…

Read More

ഹൈക്കോടതി മാര്‍ഗരേഖ പ്രകാരം തൃശൂര്‍ പൂരം നടത്താൻ കഴിയില്ല: തിരുവമ്പാടി ദേവസ്വം

ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച ഇപ്പോഴത്തെ ഹൈക്കോടതി നിർദ്ദേശപ്രകാരം പൂരം നടത്താനാവില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍ പറഞ്ഞു.36മണിക്കൂർ നീണ്ടു നിൽക്കുന്ന പൂരത്തിൽ ഒരു വിഭാഗത്തിന് തന്നെ 150 ആനകൾ വേണ്ടി വരും. ഉത്സവങ്ങളെ ഇല്ലാതാക്കാൻ ഇറങ്ങിയ NGO കളെ മാത്രം കേട്ട് തീരുമാനമെടുക്കരുത്. കേസിൽ തിരുവമ്പാടി കക്ഷിചേരും. പൂരം നടത്താതിരിക്കാനാണ് ഇപ്പോഴത്തെ നീക്കം. ഇപ്പോഴത്തെ നിയന്ത്രണങ്ങൾ പാലിച്ചാൽ മഠത്തിൽ വരവും തെക്കോട്ടിറക്കവും നടത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരിലെ പൂരത്തെ അട്ടിമറിക്കാനുള്ള വിദേശ ശക്തികൾ…

Read More

അകമ്പടി പോയ പൊലീസാണ് ഇപ്പോൾ കേസെടുത്തത്; സുരേഷ് ഗോപിക്കെതിരെ കേസെടുത്തത് ആളുകളെ കബളിപ്പിക്കാനെന്ന് സതീശൻ

തൃശൂർ പൂരം നഗരിയിലേക്ക് ആംബുലൻസിലെത്തിയ സുരേഷ് ഗോപിക്കെതിരെ കേസെടുത്തത് ആളുകളെ കബളിപ്പിക്കാനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മന്ത്രിമാരോട് വരാൻ പാടില്ലെന്ന് പറഞ്ഞ സ്ഥലത്തേക്കാണ് സ്ഥാനാർഥിയായ സുരേഷ് ഗോപി വന്നത്. ഇത് എല്ലാവരും കണ്ടതാണ്. അന്ന് സുരേഷ് ഗോപിയുടെ വാഹനത്തിന് അകമ്പടി പോയ പൊലീസാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നതെന്നും വി.ഡി സതീശൻ ആരോപിച്ചു. കൊടകര കുഴൽപണ കേസ് രാഷ്ട്രീയ ആയുധമാക്കാൻ ഒരിക്കലും സിപിഎം തയാറായില്ലെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.‘‘ കേസിൽ കൃത്യമായ മൊഴി ഉണ്ടായിട്ടും അത് സിപിഎം ഉപയോഗപ്പെടുത്തിയില്ല….

Read More

‘പൂരം കലക്കിയത് ആര്‍എസ്എസ്’; സുരേഷ് ഗോപി ഇപ്പോഴും സിനിമ സ്റ്റൈലിലെന്ന് എം.വി ഗോവിന്ദൻ

തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാം അന്വേഷണത്തിൽ പുറത്തുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. തൃശൂര്‍ പൂരം അലങ്കോലമാക്കിയ് ആര്‍എസ്എസ് ആണ്. പൂരം പൂര്‍ണമായും കലങ്ങിയിട്ടില്ല. എന്നാൽ, പൂരം ഉപതെരഞ്ഞെടുപ്പിൽ ഒരു പ്രശ്നമായി ഉയര്‍ത്തുകയാണ് യുഡിഎഫും ബിജെപിയും. വര്‍ഗീയ ധ്രുവീകരണത്തിന് പൂരം ഉപയോഗപ്പെടുത്താനാണ് ശ്രമം. ബിജെപിക്ക് സഹായം ചെയ്തു കൊടുക്കുകയാണ് വി.ഡി സതീശനെന്നും ഗോവിന്ദൻ ആരോപിച്ചു. തൃശൂര്‍ പൂരം വിവാദത്തിൽ സുരേഷ് ഗോപി  ലൈസൻസില്ലാത്ത പോലെയാണ് ഓരോന്ന് പറയുന്നത്. എന്തും പറയാമെന്ന നിലപാടാണ് അദ്ദേഹം…

Read More

പൂരം കലക്കലിൽ സിബിഐ അന്വേഷണം വേണം: സുരേഷ് ഗോപി

പൂരം കലക്കലിൽ സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. താൻ പൂരസ്ഥലത്തേക്ക് പോയത് പൂരപ്രമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണ്. ആംബുലൻസിലല്ല പോയതെന്നും ബിജെപി ജില്ലാ അധ്യക്ഷൻ്റെ വണ്ടിയിലാണ് താൻ പോയതെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേലക്കരയിലൂടെ കേരളം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പൂരം കലക്കലിൽ ഇപ്പോഴത്തെ അന്വേഷണം ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലെ പരിദേവനം മാത്രമാണെന്ന് അദ്ദേഹം പരിഹസിച്ചു. സിനിമയിൽ നിന്ന് ഇറങ്ങാൻ തനിക്ക് സൗകര്യമില്ല. സിനിമ തൻ്റെ ചോരയും…

Read More

പൂരം കലക്കലിൽ മുഖ്യമന്ത്രിയുടെ പ്രസ്താവന ബി.ജെ.പിയെ സഹായിക്കാൻ; അന്വേഷണംകൊണ്ട് കാര്യമില്ലെന്ന് ചെന്നിത്തല

തൃശ്ശൂർ പൂരം കലക്കൽ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രസ്താവന ബി.ജെ.പിയെ സഹായിക്കാനെന്ന് രമേശ് ചെന്നിത്തല. ആ പ്രസ്താവന വളരെ ദൗർഭാഗ്യകരമാണ്. ബി.ജെ.പിയുമായുള്ള ധാരണ ഉറപ്പിക്കലാണ് അതിലൂടെ നടന്നതെന്നും അദ്ദേഹം പറഞ്ഞു. പൂരം കലക്കലിനെ കുറിച്ച് നടക്കുന്ന അന്വേഷണം അട്ടിമറിക്കുകയാണ് ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇനി അന്വേഷണം കൊണ്ട് ഒരു കാര്യവുമില്ല. ഇക്കാര്യത്തിൽ സി.പി.ഐ നിലപാട് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല കോഴിക്കോട് പറഞ്ഞു. തൃശ്ശൂർ പൂരം കലക്കി എന്ന കാര്യം ലോകം മുഴുവൻ അംഗീകരിച്ച കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു….

Read More

തൃശൂര്‍ പൂരം കലക്കലില്‍  കേസെടുത്ത് പൊലീസ്; എസ്‌ഐടിയുടെ നിര്‍ദേശപ്രകാരം ഗൂഡാലോചനയ്ക്കാണ് കേസെടുത്തത്

തൃശൂര്‍ പൂരം കലക്കലില്‍  കേസെടുത്ത് പൊലീസ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി)യുടെ നിര്‍ദേശപ്രകാരം ഗൂഡാലോചനയ്ക്കാണ് കേസെടുത്തത്. എസ്‌ഐടി സംഘത്തിലെ ഇന്‍സ്‌പെക്ടര്‍ ചിത്തരഞ്ജന്റെ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എഫ്‌ഐആറില്‍ ആരുടെയും പേര് ചേര്‍ത്തിട്ടില്ല. എഫ്‌ഐആര്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ഇന്നലെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ ഉണ്ടാക്കല്‍, ഗൂഡാലോചന, മതപരമായ ആഘോഷം തടസ്സപ്പെടുത്തല്‍ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ചേര്‍ത്തത്. പൂരം കലക്കലുമായി ബന്ധപ്പെട്ട…

Read More