ഇടുക്കി പൂപ്പാറയിൽ 14 വയസുകാരിയെ പീഡിപ്പിച്ച കേസ്; മൂന്ന് പേർ കസ്റ്റഡിയിൽ

ഇടുക്കി പൂപ്പാറയിൽ 14-കാരിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ കസ്റ്റഡിയിൽ. പൂപ്പാറ സ്വദേശികളായ ആരോഗ്യദാസ്, വിഗ്നേശ്, ജയ്‌സൺ എന്നിവരാണ് ശാന്തൻപാറ പൊലീസിന്റെ പിടിയിലായത്. കേസിലെ നാലാം പ്രതിയായ അജയ് ഒളിവിലാണ്. സ്‌കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെ അധ്യാപകരോടാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. അധ്യാപകരാണ് ചൈൽഡ് ലൈനിൽ വിവരമറിയിച്ചത്.

Read More

പൂപ്പാറയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം നാലായി

ഇടുക്കി പൂപ്പാറയിൽ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം നാലായി. തിരുനെൽവേലി സ്വദേശി സുധ (20) ആണ് മരിച്ചത്. തേനി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. അപകടത്തിൽ സുധയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ഇന്നലെ വൈകീട്ട് ആറരയോടെ നടന്ന അപകടത്തിൽ സുധയടക്കം നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തിരുനെൽവേലി സ്വദേശികളായ സി പെരുമാൾ (59), വള്ളിയമ്മ (70) എന്നിവരും എട്ട് വയസുകാരനായ സുശീന്ദ്രനും ഇന്നലെ മരിച്ചിരുന്നു. അപകടത്തിൽ 17 ലേറെ പേർക്ക് പരിക്കേറ്റിരുന്നു. ഇവരെ രാജാക്കാട്, രാജകുമാരി…

Read More