ഇടുക്കി പൂപ്പാറ ബലാത്സംഗ കേസ് ; പ്രതികൾക്ക് 90 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി

ഇടുക്കി പൂപ്പാറയിൽ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ക്ക് 90 വര്‍ഷം തടവ്. തമിഴ്നാട് സ്വദേശികളായ സുഗന്ദ്, ശിവകുമാർ, പൂപ്പാറ സ്വദേശി ശ്യാം എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. ദേവികുളം അതിവേഗ സ്പെഷ്യല്‍ പോക്സോ കോടതിയുടേതാണ് വിധി. വിവിധ വകുപ്പുകളിലായി ഉയർന്ന ശിക്ഷയായ 25 വർഷം തടവ് അനുഭവിക്കണം. നാൽപ്പതിനായിരം രൂപ പിഴയും ചുമത്തി. കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. നാലുപേരുടെ വിചാരണയാണ് പൂർത്തിയായത്. 2022ലാണ് പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായത്.

Read More