പൂഞ്ച് ആക്രമണം; 15 പേർ കസ്റ്റഡിയിൽ
ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനികർക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 15 പേർ കസ്റ്റഡിയിൽ. ഭീകരരെ സഹായിച്ചു എന്ന സംശയത്തിന്മേലാണ് 15 പേരെ കസ്റ്റഡിയിലെടുത്തത്. ദേരാ കി ഖലിയിൽ നിന്നുള്ളവരാണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം പൂഞ്ച് ജില്ലയിലെ ബഫ്ലിയാജിലെ സവാനി മേഖലയിൽ രണ്ട് സൈനിക വാഹനങ്ങൾക്ക് നേരെ ഭീകരർ ആക്രമിച്ചത്. സംഭവത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 3.45 ഓടെ സവാനി ഏരിയയിലെ രജോരി-തന്നമണ്ടി-സുരൻകോട്ട് റോഡിലാണ് സംഭവം. ദേര ഗലി ഭാഗത്തുനിന്ന് വരികയായിരുന്ന 48 രാഷ്ട്രീയ…