സിദ്ധാർത്ഥന്റെ മാതാപിതാക്കളെ സന്ദർശിച്ച് പൂക്കോട് വെറ്ററിനറി കോളജിലെ പുതിയ വിസി ഡോ.കെ.എസ് അനിൽ

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സിലറായി ചുമതലയേറ്റ ഡോ. കെഎസ് അനില്‍ സിദ്ധാര്‍ത്ഥന്‍റെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു. സിദ്ധാര്‍ത്ഥന്‍റെ നെടുമാങ്ങാട്ടുള്ള വീട്ടിലാണ് വിസി എത്തിയത്. പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും സിദ്ധാര്‍ത്ഥന്‍റെ അച്ഛനും അമ്മയ്ക്കും പറയാനുള്ളത് കേട്ടുവെന്നും കെഎസ് അനില്‍ പറഞ്ഞു. അന്വേഷണ കമ്മീഷനെ നിയമിച്ചതിനാൽ കുടുതൽ കാര്യങ്ങൾ പറയുന്നില്ല. കമ്മീഷന്‍റെ പ്രവർത്തനങ്ങൾക്കാവശ്യമായ ധന സഹായം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. റാഗിങ് പോലുള്ള…

Read More

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണം ; ആഭ്യന്തര വകുപ്പിലെ മൂന്ന് പേർക്ക് സസ്പെൻഷൻ

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥൻ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷവും സിബിഐക്ക് കേസ് സംബന്ധിക്കുന്ന രേഖകള്‍ കൈമാറാതിരുന്ന സംഭവത്തില്‍ നടപടിയെടുത്ത് സര്‍ക്കാര്‍. ആഭ്യന്തര വകുപ്പ് എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇതുസംബന്ധിച്ച ഉത്തരവും സര്‍ക്കാര്‍ ഇറക്കി. രേഖകള്‍ കൈമാറാൻ വൈകിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ റിപ്പോര്‍ട്ട് തേടിയതിന് പിന്നാലെയാണ് നടപടി.ആഭ്യന്തര വകുപ്പ് എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത വി.കെ, സെക്ഷൻ…

Read More

പൂക്കോട് വെറ്ററിനറി കോളജ് ഇന്ന് തുറക്കും,സംഘര്‍ഷ സാധ്യത ഒഴിവാക്കാന്‍ നടപടി

ജെ എസ് സിദ്ധാർഥന്റെ മരണത്തെ തുടർന്ന് അടച്ചിട്ട വയനാട് പൂക്കോട് വെറ്ററിനറി കോളജ് ഇന്ന് തുറക്കും. കോളജിൽ സംഘർഷ സാധ്യത ഒഴിവാക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്. ക്യാമ്പസിലും ഹോസ്റ്റലിലും സിസിടിവിയും സ്ഥാപിച്ചിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് കൂടുതൽ സുരക്ഷ ഒരുക്കാൻ വൈസ് ചാൻസലർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചിരുന്നു. വൈസ് ചാൻസലറെ നിയമിച്ചത് സർക്കാരാണ് .ഇത് സർക്കാരിനെ അറിയിക്കാത്തതിൽ മാത്രമാണ് സർക്കാരിന് എതിർപ്പുണ്ടായത്. ഹോസ്റ്റലിന്റെ വാർഡൻ കൂടിയായ ഡീനിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ…

Read More

സിസിടിവി ക്യാമറകൾ, 4 വാർഡൻമാർ; പൂക്കോട് വെറ്ററിനറി കോളേജ് ഹോസ്റ്റലിൽ പുതിയ മാറ്റങ്ങൾ

പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻറെ ദുരൂഹമരണം വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കുന്ന സാഹചര്യത്തിൽ തിരുത്തൽ നടപടിയുമായി വെറ്ററിനറി സർവ്വകലാശാല. കോളേജ് ഹോസ്റ്റലിൽ പുതിയ പരിഷ്‌കാരങ്ങൾ ഏർപ്പെടുത്താണ് തീരുമാനം. പുതിയ വൈസ് ചാൻസിലറായി ഡോ. സി.സി. ശശീന്ദ്രൻ ചുമതലയേറ്റതിനുപിന്നാലെ സർവ്വകലാശാല ആസ്ഥാനത്ത് ചൊവ്വാഴ്ച ചില യോഗങ്ങൾ നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നീക്കം. ഹോസ്റ്റലിൽ നാല് വാർഡൻമാരെ നിയോഗിക്കാനാണ് സർവകലാശാല തീരുമാനം. മൂന്നുനിലയുള്ള ആൺകുട്ടികളുടെ ഹോസ്റ്റലിന് ഓരോനിലയ്ക്കും ഓരോ വാർഡന് ചുമതലനൽകും. അതിനുപുറമേ ഒരു അസിസ്റ്റന്റ് വാർഡന് ഹോസ്റ്റലിന്റെ…

Read More