
സിവിൽ സർവീസ് നേടാൻ വ്യാജരേഖ ചമച്ചെന്ന ആരോപണം; പൂജ ഖേദ്ക്കർക്കെതിരെ യുപിഎസ്‍സി നിർദേശപ്രകാരം അന്വേഷണവുമായി മഹാരാഷ്ട്ര
സിവിൽ സർവീസിനായി വ്യാജരേഖ ചമച്ചെന്ന ആരോപണത്തിൽ ട്രെയിനി ഐഎഎസ് ഓഫീസർ പൂജ ഖേദ്ക്കർക്കെതിരെ അന്വേഷണവുമായി മഹാരാഷ്ട്ര സർക്കാർ. യുപിഎസ്‍സി നിർദേശപ്രകാരമാണ് അന്വേഷണം ആരംഭിച്ചത്. പൂജ ഖേദ്ക്കറുടെ നോൺ- ക്രീമിലെയർ ഒബിസി സർട്ടിഫിക്കറ്റ്, കാഴ്ചാ വൈകല്യം ഉണ്ടെന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ ആധികാരികത പരിശോധിക്കാനാണ് സർക്കാർ തീരുമാനം. കാഴ്ചാ പരിമിതി ഉൾപ്പെടെ 51% വൈകല്യം ഉണ്ടെന്ന് കാണിച്ച് 2018ലും 2021ലും അഹമ്മദ്നഗർ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ നൽകിയ സർട്ടിഫിക്കറ്റിലാണ് അന്വേഷണം നടത്തുന്നത്. സിവിൽ സർവീസ് പ്രൊബേഷണറി ഓഫീസറായ പൂജാ ഖേഡ്കർ…