
ആലപ്പുഴ പൂച്ചാക്കലിൽ ദളിത് യുവതിയെ മർദിച്ച സംഭവം ; രണ്ട് പ്രതികൾ അറസ്റ്റിൽ
ആലപ്പുഴ പൂച്ചാക്കലിൽ നടുറോഡില്‍ ദലിത് പെൺകുട്ടിയെ മർദിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. ഒന്നാം പ്രതി ഷൈജു, സഹോദരൻ രണ്ടാം പ്രതി ശൈലേഷ് എന്നിവരാണ് ഇന്ന് രാവിലെ അറസ്റ്റിലായത്.വിഷയം ഇന്ന് പ്രതിപക്ഷം സഭയിൽ ഉന്നയിച്ചിരുന്നു. രണ്ടുദിവസം മുന്‍പാണ് പെണ്‍കുട്ടിയെ പ്രതികള്‍ നടുറോഡിലിട്ട് മര്‍ദിച്ചത്. പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. സി.പി.ഐ.എം അനുഭാവികളായ പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നായിരുന്നു ആരോപണം. എന്നാല്‍ പെണ്‍കുട്ടി ആക്രമിച്ചെന്ന പ്രതികളുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമത്തെക്കുറിച്ച്…