
പൊന്നിയിൻ സെൽവനു വേണ്ടി വേണ്ടി തല മൊട്ടയടിച്ചു, അവസാനം തന്നെ ഒഴിവാക്കി; വിജയ് യേശുദാസ്
പിന്നണി ഗായകൻ എന്നതിലുപരി ഒരു നടൻ കൂടിയാണ് വിജയ് യേശുദാസ്. അവൻ,മാരി,പടൈവീരൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ വിജയ് അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ സൂപ്പർഹിറ്റ് ചിത്രം പൊന്നിയിൻ സെൽവനിൽ നിന്നും തന്നെ ഒഴിവാക്കിയതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. ഇന്ത്യാ ടുഡേ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു വിജയ്. തമിഴ് ചിത്രമായ പടൈവീരൻറെ സംവിധായകൻ ധന ശേഖരൻ വഴിയാണ് വിജയ് പൊന്നിയിൻ സെൽവനിൽ എത്തുന്നത്. നെഗറ്റീവ് ഷെയ്ഡുള്ള ഒരു കഥാപാത്രമുണ്ടെന്ന് ധനശേഖരൻ പറഞ്ഞിരുന്നെന്നും എന്നാൽ അത് തനിക്ക് കിട്ടുമോ എന്ന് അറിയില്ലായിരുന്നു എന്നുമാണ് വിജയ് യേശുദാസ്…