
പൊന്നാനി എം ഇ എസ് കോളേജ് ഇഫ്താർ സംഗമം നടത്തി
പൊന്നാനി എം ഇ എസ് കോളേജ് അലുംനി യു എ ഇ (മെസ്പ) ദുബയ് ചാപ്റ്റർ ഇഫ്താർ സംഗമം നടത്തി. ദുബൈ ഖിസൈസ് കാലിക്കറ്റ് സിറ്റി റസ്റ്റോറൻറ് അങ്കണത്തിൽ നടന്ന ചടങ്ങിൽ വിവിധ ബാച്ചുകളിൽപ്പെട്ട വിദ്യാർത്ഥികളും കുടുംബാംഗങ്ങളും പങ്കെടുത്തു. ഹാരിസ് വാകയിലിൻറെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് യാഖൂബ് ഹസൻ സ്വാഗതം പറഞ്ഞു.അബ്ദുൾ അസീസ് മുല്ലപ്പൂ, നാരായണൻ വെളിയങ്കോട്, ജമാൽ വട്ടംകുളം, അബൂബക്കർ തണ്ടിലം, സുധീർ ആനക്കര, മസ്ഹർ, ജലീൽ, ഷാജി ഹനീഫ്, ഹമീദ് ബാബു എന്നിവർ സംസാരിച്ചു….