ട്രെയിൻ യാത്രയ്ക്കിടെ ബെർത്ത് പൊട്ടി വീണു; പൊന്നാനി സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിൻ യാത്രയ്ക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണു പരുക്കേറ്റു ചികിത്സയിലായിരുന്ന മാറഞ്ചേരി സ്വദേശി മരിച്ചു. മാറഞ്ചേരി വടമുക്കിലെ പരേതനായ എളയിടത്ത് മാറാടിക്ക അലിഖാനാണ് (62) മരിച്ചത്. ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടയിൽ തെലങ്കാനയ്ക്കടുത്തുള്ള വാറങ്കലിൽ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്. ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. അപകടം നടക്കുമ്പോൾ അലിഖാൻ താഴത്തെ ബെർത്തിൽ കിടക്കുകയായിരുരുന്നു. സെൻട്രൽ ബെർത്ത് പൊട്ടി കഴുത്തിൽ വന്നിടിച്ച് മൂന്ന് എല്ലുകൾ പൊട്ടുകയും ഞരമ്പിനു ക്ഷതം വരികയുമായിരുന്നു. അതിനെത്തുടർന്നു കൈകളും കാലുകളും തളർന്നു പോയി. റെയിൽവേ അധികൃതർ…

Read More

മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് അപകടം; രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി; ‘ഇസ്ലാഹ്’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്

പൊന്നാനിയില്‍ കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ച് അപകടം. ബോട്ടിലുണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികളും കടലില്‍ പെട്ടുപോയെങ്കിലും നാല് പേരെ കപ്പലിലെ ജീവനക്കാര്‍ രക്ഷപ്പെടുത്തി. രണ്ട് പേരെ കാണാതായിട്ടുണ്ട്.  പൊന്നാനിയിൽ നിന്നും പുറപ്പെട്ട ‘ഇസ്ലാഹ്’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ സലാം, ഗഫൂര്‍ എന്നിവരെയാണ് കാണാതായിരിക്കുന്നത്. ഇവര്‍ക്കായി നേവിയും കോസ്റ്റുഗാർഡും തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ചാവക്കാട് മുനമ്പിൽ നിന്നും 32 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് അപകടം. സാഗർ യുവരാജ് എന്ന കപ്പൽ ബോട്ടിൽ ഇടിക്കുകയായിരുന്നു.

Read More

മലപ്പുറം പൊന്നാനിയിൽ പ്രവാസിയുടെ വീട്ടിൽ മോഷണം ; 350 പവൻ സ്വർണം കവർന്നു

മലപ്പുറം പൊന്നാനിയില്‍ പ്രവാസിയുടെ വീട് കുത്തി തുറന്ന് 350 പവൻ സ്വർണം കവർന്ന കേസിൽ സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. അടുത്ത കാലത്ത് ജയിലിൽ നിന്ന് ഇറങ്ങിയവരുടെ ഉൾപ്പടെ പട്ടിക പൊലീസ് ശേഖരിക്കുന്നുണ്ട്. കവർച്ച നടന്ന വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കപ്പെട്ടതാണ് പൊലീസിന് മുന്നിലെ വെല്ലുവിളി. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. പ്രതിയിലേക്ക് എത്താനുള്ള കൂടുതൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. കൃത്യമായ ആസൂത്രണത്തോടെയാണ് കവർച്ച നടത്തിയതെന്നാണ് നിഗമനം. കവർച്ചയ്ക്ക് പിന്നിൽ ഒന്നിലധികം പേർ ഉണ്ടാകാനുള്ള സാധ്യതയും…

Read More

പൊന്നാനി എം ഇ എസ് കോളേജ് ഇഫ്താർ സംഗമം നടത്തി

പൊന്നാനി എം ഇ എസ് കോളേജ് അലുംനി യു എ ഇ (മെസ്പ) ദുബയ് ചാപ്റ്റർ ഇഫ്താർ സംഗമം നടത്തി. ദുബൈ ഖിസൈസ് കാലിക്കറ്റ് സിറ്റി റസ്റ്റോറൻറ് അങ്കണത്തിൽ നടന്ന ചടങ്ങിൽ വിവിധ ബാച്ചുകളിൽപ്പെട്ട വിദ്യാർത്ഥികളും കുടുംബാംഗങ്ങളും പങ്കെടുത്തു. ഹാരിസ് വാകയിലിൻറെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് യാഖൂബ് ഹസൻ സ്വാഗതം പറഞ്ഞു.അബ്ദുൾ അസീസ് മുല്ലപ്പൂ, നാരായണൻ വെളിയങ്കോട്, ജമാൽ വട്ടംകുളം, അബൂബക്കർ തണ്ടിലം, സുധീർ ആനക്കര, മസ്ഹർ, ജലീൽ, ഷാജി ഹനീഫ്, ഹമീദ്‌ ബാബു എന്നിവർ സംസാരിച്ചു….

Read More

കോഴിക്കോട് കാപ്പാടും, പൊന്നാനിയിലും മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം

പൊന്നാനിയിലും കോഴിക്കോട് കാപ്പാടും മാസപ്പിറ കണ്ടതിനാൽ കേരളത്തിൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് ഖാളിമാർ അറിയിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുലൈലി, ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ, പാളയം ഇമാം വി.പി സുഹൈബ് മൗലവി തുടങ്ങിയ ഖാദിമാർ റമദാൻ പിറ കണ്ടത് സ്ഥിരീകരിച്ചു. മാസപ്പിറ ദൃശ്യമായതിനാൽ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് റമദാൻ വ്രതം തുടങ്ങിയിരുന്നു. ഒമാനിലും ശഅ്ബാൻ 30 പൂർത്തിയാക്കി നാളെയാണ് നോമ്പ് തുടങ്ങുന്നത്. സൗദി അറേബ്യ, യു.എ.ഇ,…

Read More

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ലീഗ്; ഇ ടി മുഹമ്മദ് ബഷീർ മലപ്പുറത്തേയ്ക്ക്, പൊന്നാനിയിൽ സമദാനി മത്സരിക്കും

പൊന്നാനിയിലും മലപ്പുറത്തും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. മലപ്പുറത്ത് മുതിർന്ന നേതാവ് ഇ ടി മുഹമ്മദ് ബഷീർ മത്സരിക്കും. പൊന്നാനിയിൽ നിന്നും അബ്ദുസമദ് സമദാനിയാണ് ജനവിധി തേടുന്നത്. തമിഴ്നാട്ടിലെ രാമനാഥപുരത്ത് നിന്നും നവാസ് ഖനിയും മത്സരിക്കും. പൊന്നാനിയ്ക്ക് പകരം മലപ്പുറം വേണമെന്ന ഇ ടി മുഹമ്മദ് ബഷീറിൻ്റെ ആവശ്യം മുസ്ലിം ലീഗ് നേതൃയോഗം അംഗീകരിക്കുകയായിരുന്നു. മൂന്നാം സീറ്റെന്ന ആവശ്യത്തിന് പകരമായി അനുവദിച്ച രാജ്യസഭാ സീറ്റിൽ മത്സരിക്കാനും മുസ്ലിം ലീഗ് തീരുമാനിച്ചു. പാണക്കാട് ചേർന്ന മുസ്ലിം ലീഗ് നേതൃയോഗത്തിന്…

Read More