
‘രാജേട്ടന്‍ സിഗററ്റ് വലിക്കുമായിരുന്നു; സുരേഷ് ഗോപി വന്ന് അത് കൊണ്ടുപോകും, പിന്നാലെ അദ്ദേഹം നടക്കും’; പൊന്നമ്മ ബാബു
ഒരുകാലത്ത് സിനിമയില്‍ നിറസാന്നിധ്യമായിരുന്നു നടന്‍ രാജന്‍ പി ദേവ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് അസുഖബാധിതനായി മരണപ്പെട്ട നടന്‍ ഇന്നും അദ്ദേഹം അഭിനയിച്ച കഥാപാത്രങ്ങളിലൂടെ ജീവിക്കുകയാണ്. ഇതിനിടെ രാജന്‍ ദേവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി പൊന്നമ്മ ബാബു. മണ്‍മറഞ്ഞു പോയ താരങ്ങളെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന പരിപാടിയാണ് ‘ഓര്‍മ്മയില്‍ എന്നും’. രമേഷ് പിഷാരടി അവതാരകനായിട്ടെത്തുന്ന ഈ പരിപാടിയില്‍ കഴിഞ്ഞ ദിവസം രാജന്‍ പി ദേവിനെ കുറിച്ചുള്ള ഓര്‍മ്മകളാണ് പങ്കുവെച്ചത്. അദ്ദേഹത്തിന്റെ മകനും നടി പൊന്നമ്മ ബാബുവുമൊക്കെ അതിഥികളായി…