
സ്ത്രീകൾക്കുണ്ടാകുന്ന വെള്ളപോക്കിന് മാതളം ഫലപ്രദം
മാതളം വെറും ഒരു പഴം മാത്രമല്ല. അനേകം ഔഷധ ഗുണങ്ങൾ മാതളത്തിനുണ്ട്. മാതളനാരങ്ങ മൂന്നു തരത്തിലുണ്ട്. മധുരമുള്ളത്, മധുരവും പുളിയുമൂള്ളത്, പുളിയുള്ളത്. ഇവയ്ക്ക് മൂന്നിനും അവയുടേതായ ഗുണവിശേഷണങ്ങളും ഉണ്ട്. മധുരമാതളപ്പഴം ശരീരത്തിൽ രക്തം വർധിപ്പിക്കും. മധുരവും പുളിയുമുള്ള മാതളപ്പഴം അതിസാരം, ചൊറി എന്നീ അസുഖങ്ങളെ ശമിപ്പിക്കും. പുളിയുള്ള മാതളം നെഞ്ചെരിച്ചിൽ, വയറെരിച്ചിൽ എന്നിവയ്ക്ക് ആശ്വാസമാകും. സ്ത്രീകൾക്കുണ്ടാകുന്ന വെള്ളപോക്ക്, രക്തസ്രാവം, ഗർഭാശയ രോഗങ്ങൾ എന്നിവയ്ക്ക് മാതള വേരിൻറെ തൊലി വളരെയധികം ഫലപ്രദമാണ്. മാതളത്തിൻറെ നീര് മൂക്കിൽ നിന്നുള്ള രക്തസ്രാവം…