മൂന്നാം ഘട്ട വോട്ടെടുപ്പ് മെയ് 7ന്; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കുന്ന മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 94 ലോക്സഭാ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണമാണ് ഇന്ന് അവസാനിക്കുക. ​ ഗുജറാത്തിലെ 25 മണ്ഡലങ്ങൾ, കർണാടകത്തിലെ14 മണ്ഡലങ്ങൾ, മധ്യപ്രദേശിലെ 8 മണ്ഡലങ്ങൾ, യുപിയിലെ 10 മണ്ഡലങ്ങൾ, മഹാരാഷ്ട്രയിലെ 11 മണ്ഡലങ്ങൾ എന്നിവയിലടക്കമാണ് ഇന്ന് പരസ്യ പ്രചാരണം അവസാനിക്കുക. പരസ്യ പ്രചാരണ അവസാനിക്കുന്ന ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി യുപിയിലെത്തും. അയോധ്യയിൽ റോഡ് ഷോ അടക്കമുള്ള പരിപാടികളില്‍ മോദി…

Read More

രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ സംഘര്‍ഷം; മണിപ്പൂരില്‍ ആറ് ബൂത്തുകളില്‍ റീ പോളിങ്

മണിപ്പൂരില്‍ രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ സംഘര്‍ഷം ഉണ്ടായ ബൂത്തുകളില്‍ റീ പോളിങ് പ്രഖ്യാപിച്ചു. ഉഖ്‌റുല്‍, ചിങ്ഗായ്, ഖരോങ് നിയമസഭ മണ്ഡലങ്ങളിലെ ആറ് ബൂത്തുകളിലാണ് ചൊവ്വാഴ്ച റീ പോളിങ് നടത്തുക.  കഴിഞ്ഞദിവസത്തെ പോളിങ്ങിനിടെ നാല് ബൂത്തുകളില്‍ വോട്ടിങ് യന്ത്രങ്ങള്‍ അടിച്ച് തകര്‍ത്തിരുന്നു. 19ന് ആദ്യഘട്ട പോളിങ് നടന്നപ്പോഴും വിവിധയിടങ്ങളില്‍ സംഘര്‍ഷവും വെടിവെപ്പും ഉണ്ടായിരുന്നു. തുടര്‍ന്ന് 11 ബൂത്തുകളിലും റീ പോളിങ് നടത്തിയിരുന്നു. ഇന്നലെ ബിഷ്ണുപൂരില്‍ നടന്ന ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്….

Read More

കേരളത്തിൽ പോളിങ് കുത്തനെ കുറഞ്ഞു; തിരിച്ചടിയാകില്ലെന്ന് മുന്നണികൾ

പോളിങ് കുത്തനെ കുറഞ്ഞതിനാൽ കേരളത്തിൽ പ്രതീക്ഷയിലും ആശങ്കയിലുമാണ് മുന്നണികൾ. 2019 ൽ രേഖപ്പെടുത്തിയ 77.51 ശതമാനം പോളിങ് ഇത്തവണ 70.35 ശതമാനമായി കുറഞ്ഞു. 7.16 ശതമാനത്തിന്റെ കുറവ്. വോട്ടു ചെയ്തവരുടെ എണ്ണത്തിൽ ഏകദേശം 8 ലക്ഷത്തിന്റെ കുറവ്. പോളിങ് ഏറ്റവുമധികം കുറഞ്ഞതു പത്തനംതിട്ടയിലാണ്. 10.95% പോളിങ് കുറഞ്ഞു. ചാലക്കുടി മുതൽ പത്തനംതിട്ട വരെയുള്ള മണ്ഡലങ്ങളിൽ പോളിങ് ഗണ്യമായി കുറഞ്ഞു. പോളിങ് ശതമാനത്തിലെ കുറവ് ഒട്ടും ബാധിക്കില്ലെന്നാണ് മൂന്ന് മുന്നണികളുടേയും അവകാശവാദം. മണ്ഡലങ്ങളുടെ സൂക്ഷ്മ വിലയിരുത്തലിലേക്ക് പാർട്ടികൾ ഇന്ന്…

Read More

കേരളത്തിൽ പോളിങ് കുത്തനെ കുറഞ്ഞു; തിരിച്ചടിയാകില്ലെന്ന് മുന്നണികൾ

പോളിങ് കുത്തനെ കുറഞ്ഞതിനാൽ കേരളത്തിൽ പ്രതീക്ഷയിലും ആശങ്കയിലുമാണ് മുന്നണികൾ. 2019 ൽ രേഖപ്പെടുത്തിയ 77.51 ശതമാനം പോളിങ് ഇത്തവണ 70.35 ശതമാനമായി കുറഞ്ഞു. 7.16 ശതമാനത്തിന്റെ കുറവ്. വോട്ടു ചെയ്തവരുടെ എണ്ണത്തിൽ ഏകദേശം 8 ലക്ഷത്തിന്റെ കുറവ്. പോളിങ് ഏറ്റവുമധികം കുറഞ്ഞതു പത്തനംതിട്ടയിലാണ്. 10.95% പോളിങ് കുറഞ്ഞു. ചാലക്കുടി മുതൽ പത്തനംതിട്ട വരെയുള്ള മണ്ഡലങ്ങളിൽ പോളിങ് ഗണ്യമായി കുറഞ്ഞു. പോളിങ് ശതമാനത്തിലെ കുറവ് ഒട്ടും ബാധിക്കില്ലെന്നാണ് മൂന്ന് മുന്നണികളുടേയും അവകാശവാദം. മണ്ഡലങ്ങളുടെ സൂക്ഷ്മ വിലയിരുത്തലിലേക്ക് പാർട്ടികൾ ഇന്ന്…

Read More

വോട്ടെടുപ്പിനിടയിൽ കേരളത്തിൽ കുഴഞ്ഞ് വീണ് മരിച്ചത് 7 പേർ

വോട്ടെടുപ്പിനിടയിൽ സംസ്ഥാനത്തി​ന്റെ വിവിധയിടങ്ങളിൽ ഏഴ് പേർ കുഴഞ്ഞുവീണു മരിച്ചു.പാലക്കാട് ജില്ലയിൽ മാത്രം മൂന്ന് പേരാണ് കുഴഞ്ഞുവീണ് മരിച്ചത്. പാലക്കാട് ഒറ്റപ്പാലത്ത് വോട്ട് ചെയ്യാൻ എത്തിയ വ്യക്തിയാണ് കുഴഞ്ഞു വീണു മരിച്ചത്. ചുനങ്ങാട് വാണിവിലാസിനി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയ ചന്ദ്രൻ (68) ആണ് മരിച്ചത്. കുഴഞ്ഞു വീണതിനെതുടർന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വിളയോടിയിൽ വോട്ട്​ ചെയ്യാനെത്തിയയാളാണ് പാലക്കാട് ജില്ലയിൽ കുഴഞ്ഞുവീണ് മരിച്ച രണ്ടാമത്തെയാൾ. പുതുശേരി കുമ്പോറ്റിയിൽ കണ്ടൻ (73) ആണ് മരിച്ചത്. വോട്ട് ചെയ്ത്…

Read More

സംസ്ഥാനത്ത് ആദ്യ 6 മണിക്കൂറിൽ ഭേദപ്പെട്ട പോളിംഗ്; ബൂത്തുകളിൽ നീണ്ടനിര

ലോക്സഭാ വോട്ടെടുപ്പിന്റെ ആദ്യ ആറ് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. ഏറ്റവുമൊടുവിലെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് പോളിംഗ് ശതമാനം 38.01 ശതമാനമാണ്. പലയിടത്തും ബൂത്തുകളിൽ നീണ്ട നിരയുണ്ട്. നഗര മേഖലകളിൽ ഇത്തവണ മികച്ച പോളിംഗ് രാവിലെ രേഖപ്പെടുത്തി. ചാലക്കുടി മണ്ഡലത്തിലാണ് കൂടുതൽ വോട്ടിംഗ് ശതമാനം. പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും താരങ്ങളും രാവിലെ വോട്ട് രേഖപ്പെടുത്താനെത്തി.  വോട്ടെടുപ്പിന്‍റെ ആദ്യ മണിക്കൂറുകളില്‍ തന്നെ താരങ്ങളും പോളിങ് ബൂത്തുകളിലെത്തി സമ്മതിദാന അവകാശം വിനിയോഗിച്ചു.ശരിയായ ആളെ തെരഞ്ഞെടുക്കാന്‍ എല്ലാവരും വോട്ടുചെയ്യണമെന്ന് ടൊവിനൊ തോമസ് പറഞ്ഞു….

Read More

ലോക്സഭാ തെരഞ്ഞെടുപ്പ്: കുടുംബസമേതം വോട്ട് ചെയ്യാനെത്തി സുരേഷ് ഗോപി; ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര

ലോക്സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നത് ആരംഭിച്ചു. പല ബൂത്തുകളിലും രാവിലെ തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വൈകീട്ട് ആറുവരെയാണ് പോളിംഗ്.   രാവിലെ തന്നെ സ്ഥാനാർത്ഥികളും നേതാക്കളും വോട്ട് ചെയ്യാനെത്തി. വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ  മണപുളളിക്കാവ് എൽപി സ്കൂളിൽ വോട്ട് ചെയ്തു.  തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി അതിരാവിലെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. രാവിലെ 6.30ഓടെയാണ് സുരേഷ് ഗോപി കുടുംബസമേതം പോളിങ് ബൂത്തിലെത്തിയത്. തൃശൂര്‍ മണ്ണുത്തി മുക്കാട്ടുകര സെന്റ്.ജോര്‍ജ് കോണ്‍വെന്റ് എല്‍.പി സ്കൂളിലെ ബൂത്ത് നമ്പര്‍…

Read More

കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളിൽ പോളിങ് ആരംഭിച്ചു; സുരക്ഷാവലയത്തില്‍ കേരളം

കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളിൽ പോളിങ് ആരംഭിച്ചു. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലെ 194 സ്ഥാനാർഥികളുടെ വിധി, ഇന്ന് 2.77 കോടി വോട്ടർമാരുടെ വിരൽത്തുമ്പിൽ. രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. മറ്റു 12 സംസ്ഥാനങ്ങളിലെ 68 മണ്ഡലങ്ങളിലും ഇന്നു വോട്ടെടുപ്പു നടക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമാണിത്. വോട്ടെണ്ണൽ ജൂൺ നാലിനാണ്.  ഇന്ന് നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി 66,303 പൊലീസ് ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്ത് നിയോഗിച്ചിരിക്കുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശങ്ങള്‍…

Read More

യന്ത്ര തകരാര്‍; ചിലയിടങ്ങളില്‍ മോക്ക് പോളിങും വൈകി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിക്കാൻ ഇനി ഏതാനും മിനുട്ടുകള്‍ മാത്രം ബാക്കി. പലയിടത്തും വോട്ട് ചെയ്യാൻ പോളിങ് ബൂത്തുകളിലേക്ക് ആളുകള്‍ എത്തിതുടങ്ങി. രാവിലെ 5.30ഓടെ മോക്ക് പോളിങ് ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി. ചിലയിടങ്ങളില്‍ വിവിപാറ്റ് മെഷീനും ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രവുമാണ് തകരാറിലായത്. പകരം വോട്ടിങ് യന്ത്രങ്ങള്‍ എത്തിച്ച് പ്രശ്നം വേഗം പരിഹരിച്ച് വോട്ടെടുപ്പ് ആരംഭിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. യന്ത്ര തകരാര്‍ കാരണം ചിലയിടങ്ങളില്‍ മോക്ക് പോളിങും വൈകി. പത്തനംതിട്ട വെട്ടൂർ ഇരുപത്തി…

Read More

പോളിങ്ങിനിടെ ബംഗാളിൽ അക്രമം: ബൂത്തിന് സമീപം കല്ലേറ്

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ പശ്ചിമ ബംഗാളിൽ അക്രമം. ചന്ദാമാരിയിലെ പോളിങ് ബൂത്തിന് സമീപം കല്ലേറ് നടന്നു. ആക്രമണത്തിന് പിന്നാലെ ബി.ജെ.പിക്കെതിരെ ആരോപണവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. അക്രമത്തിന് നേതൃത്വം നൽകിയത് ബി.ജെ.പി എം.പി നിഷീത് പ്രമാണിക്കാണെന്ന് തൃണമൂൽ ആരോപിച്ചു. എന്നാൽ, തൃണമൂൽ പ്രവർത്തകരാണ് കല്ലെറിഞ്ഞതെന്നാണ് ബി.ജെ.പിയുടെ പ്രതികരണം. അതിനിടെ, ബംഗാളിലെ കൂച്ച് ബിഹാറിൽ തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയിൽ കണ്ടെത്തി. കൂച്ച് ബിഹാറിലെ ബറോകോദാലിയിലാണ് സംഭവം. ഓഫീസ് ആക്രമണത്തിന് പിന്നിലും ബി.ജെ.പിയെന്ന്…

Read More