ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ; രാവിലെ 10 മണിക്ക് ശേഷം രേഖപ്പെടുത്തിയത് ഭേതപ്പെട്ട പോളിംഗ്

ഡൽഹി തെരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിം​ഗ് രേഖപ്പെടുത്തിയതായി കണക്ക്. ഒരു മണിവരെ ശരാശരി 25 ശതമാനത്തിനടുത്ത് പോളിംഗ് രേഖപ്പെടുത്തിയതായാണ് കണക്ക്. ശൈത്യത്തിൽ ആദ്യ മണിക്കൂറുകളില്‍ മന്ദഗതിയിലായിരുന്ന പോളിംഗ് രാവിലെ പത്ത് മണിക്ക് ശേഷം ഭേദപ്പെട്ട് തുടങ്ങി. അതിനിടെ, വോട്ട് ചെയ്യാനുള്ള ആഹ്വാനവുമായി പോളിംഗ് ദിനത്തില്‍ നേതാക്കള്‍ കളം നിറഞ്ഞു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിലടക്കം ആംആദ്മി പാര്‍ട്ടിയുടെ 2 എംഎല്‍എമാര്‍ ഉൾപ്പെടെ നാല് നേതാക്കള്‍ക്കെതിരെ കേസെടുത്തു. പ്രധാന നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് ചെയ്തു. രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു സെക്രട്ടറിയേറ്റിലെ കേന്ദ്രീയ…

Read More

ഡൽഹി നാളെ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം: സുരക്ഷ ശക്തം

നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ ഡൽഹിയിൽ ഇന്ന് നിശബ്ദ പ്രചാരണം. 70 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. ചൂടുപിടിച്ച പരസ്യ പ്രചാരണങ്ങൾക്കൊടുവിൽ അവസാന വോട്ടും ഉറപ്പാക്കാനുള്ള ഓട്ടത്തിലാണ് പാർട്ടികളും സ്ഥാനാർത്ഥികളും. വോട്ടെടുപ്പ് കണക്കിലെടുത്ത് ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. 220 അർധസൈനിക യൂണിറ്റുകളും 30000 പൊലീസ് ഉദ്യാഗസ്ഥരെയും ദില്ലിയിൽ വിന്യസിച്ചു. നാളെ രാവിലെ 7 മണി മുതൽ പോളിങ്ങ് ആരംഭിക്കും.  മദ്യ നയ അഴിമതി മുതല്‍ കു‍ടിവെള്ളത്തില്‍ വിഷം വരെ നിറഞ്ഞ് നിന്ന ആരോപണങ്ങള്‍ അടക്കം ഉയ‍ർന്നതായിരുന്നു ഡൽഹിയിലെ…

Read More

ജാർഖണ്ഡിൽ രണ്ടാം ഘട്ടത്തിൽ മികച്ച പോളിംഗ് ; നേട്ടമാകുമെന്ന പ്രതികരണവുമായി മുന്നണികൾ

രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജാർഖണ്ഡിൽ മികച്ച പോളിംഗ്. 1 മണിവരെ 47 ശതമാനം പോളിം​ഗ് രേഖപ്പെടുത്തി. ​ഉയർന്ന പോളിംഗ് ശതമാനം നേട്ടമാകുമെന്ന് എൻഡിഎയും ഇന്ത്യസഖ്യവും അവകാശപ്പെട്ടു. രണ്ടാംഘട്ട വിധിയെഴുത്ത് പുരോഗമിക്കുന്ന ജാർഖണ്ഡിൽ ​ഗ്രാമീണ മേഖലകളിലടക്കം ശക്തമായ പോളിം​ഗാണ് രേഖപ്പെടുത്തുന്നത്. 38 മണ്ഡലങ്ങളിലായി 528 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. മുഖ്യമന്ത്രി ഹേമന്ത് സോറൻ മത്സരിക്കുന്ന ബർഹെയ്ത്, ഭാര്യ കൽപന സോറൻ മത്സരിക്കുന്ന ​ഗാണ്ഡെ, ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബാബുലാൽ മറാണ്ടി മത്സരിക്കുന്ന ധൻവാർ എന്നീ…

Read More

പാലക്കാട്ട് പോളിങ് തുടങ്ങി; ബൂത്തുകളില്‍ നീണ്ട നിര: ആദ്യ മണിക്കൂറിൽ പോളിംഗ് മന്ദഗതിയിൽ

ഒരുമാസം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ പാലക്കാട്ട് പോളിങ് തുടങ്ങി. ആദ്യ മണിക്കൂറിൽ പോളിംഗ് മന്ദഗതിയിലാണ്. ആകെ 184 ബൂത്തുകളാണുള്ളത്. വൈകിട്ട് 6 വരെയാണ് പോളിങ്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ നിശബ്ദ പ്രചാരണദിനമായ ഇന്നലെ വരെ നിരവധി വിവാദങ്ങള്‍ക്കാണ് പാലക്കാട് സാക്ഷ്യം വഹിച്ചത്. 10 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. പാലക്കാട് 88ാം നമ്പർ ബൂത്തിൽ വിവി പാറ്റിൽ സാങ്കേതിക പ്രശ്നത്തെ തുടർന്ന് പോളിം​ഗ് ഒരു മണിക്കൂർ വൈകി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്‍ വോട്ട് ചെയ്യാനെത്തിയ ബൂത്തിലാണ് സാങ്കേതിക…

Read More

ചേലക്കരയിലും വയനാട്ടിലും പോളിങ് ഉയർന്നു; കണക്കുകൂട്ടലിൽ മുന്നണികൾ

ചേലക്കരയിലും വയനാട്ടിലും പോളിങ് ഉയർന്നു. വയനാട്ടിൽ ഗ്രാമപ്രദേശങ്ങളിൽ ബൂത്തുകളിൽ രാവിലെ തിരക്ക് അനുഭവപ്പെട്ടെങ്കിലും നഗര പ്രദേശങ്ങളിലെ തിരക്ക് കുറവായിരുന്നു. സ്ഥാനാർഥികളായ പ്രിയങ്ക ഗാന്ധി, സത്യൻ മൊകേരി, നവ്യ ഹരിദാസ് എന്നിവർ വിവിധ ബൂത്തുകൾ സന്ദർശിച്ചു. ചേലക്കരയിലെ സ്ഥാനാർഥികളായ യു.ആർ.പ്രദീപ്, രമ്യ ഹരിദാസ്, കെ.ബാലകൃഷ്ണൻ എന്നിവരും ബൂത്തുകളിൽ എത്തിയിരുന്നു. ജാർഖണ്ഡ് നിയമസഭയിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പിൽ 59.28 ശതമാനമാണു പോളിങ്. റാഞ്ചിയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം.എസ്.ധോണി ഉൾപ്പെടെയുള്ളവർ വോട്ട് രേഖപ്പെടുത്തി. ബംഗാളിൽ ഉപതിരഞ്ഞെടുപ്പിനിടെ തൃണമൂൽ കോൺഗ്രസ് നേതാവ്…

Read More

‘പോളിംഗ് കുറയുമെന്ന് സുധാകരേട്ടനോട് പറഞ്ഞിരുന്നു’; എന്നാൽ കോൺഗ്രസ് മുൻകൂട്ടി തിരിച്ചറിഞ്ഞില്ലെന്ന് പിവി അൻവർ എംഎൽഎ

വയനാട്ടിൽ പ്രിയങ്ക നല്ല ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ആശങ്ക വോട്ടിംഗ് ശതമാനത്തിലാണെന്നും പിവി അൻവര്‍ എംഎല്‍എ പറഞ്ഞു. ഒതായിലെ പോളിങ് ബൂത്തിൽ വോട്ട് ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അൻവര്‍. പോളിങ് ശതമാനം കുറയാൻ സാധ്യതയുണ്ടെന്ന് സുധാകരേട്ടനോട് പറഞ്ഞിരുന്നുവെന്നും എന്നാൽ കോണ്‍ഗ്രസ് ഇക്കാര്യം മുൻകൂട്ടി കണ്ടില്ലെന്നും പിവി അൻവര്‍ പറഞ്ഞു. ആളുകള്‍ വോട്ട് ചെയ്യാൻ വരാതിരിക്കാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ മൂന്നു ദിവസം മുമ്പ് കെപിസിസി പ്രസിഡന്‍റിനെ അറിയിച്ചതാണ്. വോട്ടിങ് ശതമാനം കൂടാനുള്ള സാഹചര്യമുണ്ടായിരുന്നു. എന്നാൽ, അത് ശരിയായി ഉപയോഗപ്പെടുത്തിയില്ല. നല്ല…

Read More

വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയോജക മണ്ഡലത്തിലും മികച്ച പോളിം​ഗ്; വയനാട്ടിൽ 40.64 ശതമാനം, ചേലക്കരയിൽ 44.35 ശതമാനം

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയോജക മണ്ഡലത്തിലും പോളിം​ഗ് തുടരുന്നു. പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപും ബിജെപി സ്ഥാനാർത്ഥി കെ ബാലകൃഷ്ണനും വോട്ട് രേഖപ്പെടുത്തി. രാവിലെ ഏഴ് മണിക്ക് തന്നെ രണ്ട് മണ്ഡലങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചു. സമയം ഒന്നരയോട് അടുത്തപ്പോൾ ചേലക്കരയിൽ 44.35 ശതമാനവും വയനാട് 40.64 ശതമാനവും പോളിം​ഗ് രേഖപ്പെടുത്തി.  കേരളത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളിലായി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 32 നിയമസഭാ മണ്ഡലങ്ങളിലും…

Read More

ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; വോട്ടുരേഖപ്പെടുത്തി പ്രമുഖർ, ബൂത്തിന് മുന്നില്‍വെച്ച് സെല്‍ഫി എടുത്ത് രാഹുലും സോണിയയും

രാജ്യത്ത് ആറാം ഘട്ട ലോക്സഭ തെരഞ്ഞെടുപ്പിലേക്കുളള വോട്ടെടുപ്പ് പുരോഗമിക്കുന്നു. 6 സംസ്ഥാനങ്ങളിലായി 58 മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തിയത്. ആദ്യമണിക്കൂറുകളിൽ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. കേന്ദ്രമന്ത്രിമാർ അടക്കം പ്രമുഖർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ആദ്യ 2 മണിക്കൂറിൽ 10.82 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കൂടുതൽ പോളിങ് ബംഗാളിലാണ്. 16.54 ശതമാനം. കുറവ് ഒഡീഷയിൽ 7.43 ശതമാനം. രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് , സോണിയാ…

Read More

ലോക്സഭാ തിരഞ്ഞെടുപ്പ്; അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്; 49 മണ്ഡലങ്ങൾ പോളിങ് ബൂത്തിലേക്ക്

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. 8 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 49 ലോക്സഭാ മണ്ഡലങ്ങളാണ് ഈ ഘട്ടത്തിലുള്ളത്. ആകെ 8.95 കോടി വോട്ടർമാർ. ഒഡീഷയിലെ 35 നിയമസഭാ മണ്ഡലങ്ങളിലും ഇതോടൊപ്പം പോളിങ് നടക്കും. യുപി (14), മഹാരാഷ്ട്ര (13), ബംഗാൾ (7), ബിഹാർ (5), ഒഡീഷ (5), ജാർഖണ്ഡ് (3), ജമ്മു കശ്മീർ (1), ലഡാക്ക് (1) എന്നിവിടങ്ങളിലെ മണ്ഡലങ്ങളിലാണ് ഇന്നു തിരഞ്ഞെടുപ്പ്.

Read More

തെരഞ്ഞെടുപ്പിൻറെ മൂന്നാംഘട്ടത്തിൽ യുപിയിലും ഗുജറാത്തിലും പോളിംഗ് കുറഞ്ഞു; കർണാടകയിൽ കൂടി

രാജ്യത്ത് നടന്ന മൂന്നാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിൻറെ പോളിംഗ് ശതമാനം 64.58 ആയി. കഴിഞ്ഞ തവണത്തെക്കാൾ നിലവിൽ മൂന്ന് ശതമാനം കുറവാണിത്. ചില സ്ഥലങ്ങളിലെ കണക്കുകൾ കൂടി ഇന്ന് വരുമ്പോൾ വീണ്ടും ഉയരാൻ സാധ്യതയുണ്ട്. കർണ്ണാടകയിൽ പോളിംഗ് 70 ശതമാനം കടന്നു. ഇത് കഴിഞ്ഞ തവണത്തെക്കാൾ കൂടുതലാണ്. അസമിലെ പോളിംഗ് 81 ശതമാനമാണ്. യുപിയിലും ഗുജറാത്തിലും കഴിഞ്ഞ തവണത്തേക്കാൾ പോളിംഗ് കുറഞ്ഞു. മൂന്നാം ഘട്ടത്തിലും പോളിംഗ് ശതമാനം കുറഞ്ഞതോടെ രാഷ്ട്രീയ പാർട്ടികൾ കണക്ക് കൂട്ടലിലാണ്. ഇതുവരെ മൂന്ന് ഘട്ടങ്ങളിലായി…

Read More