
മധ്യപ്രദേശ് നവംബർ 17ന്, രാജസ്ഥാനിൽ 23ന് ; അഞ്ചുസംസ്ഥാനങ്ങളിലെ നിയമ സഭ വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചു
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മധ്യപ്രദേശ്, ഛത്തീസ്ഗരഢ്, രാജസ്ഥാൻ, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികളാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പ്രഖ്യാപിച്ചിരിക്കുന്നത്. ന്യൂഡല്‍ഹി ആകാശവാണിയുടെ രംഗ് ഭവന്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് തീയതികള്‍ പ്രഖ്യാപിച്ചത്. മിസോറാമിൽ നവംബർ ഏഴിനാണ് വോട്ടെടുപ്പ്. രാജസ്ഥാനിൽ നവംബർ 23നും തെലങ്കാനയിൽ നവംബർ 30നും വോട്ടെടുപ്പ് നടക്കും. മധ്യപ്രദേശിൽ നവംബർ 17ന് വോട്ടെടുപ്പ് നടക്കും. ഛത്തീസ്ഗഢിൽ രണ്ടുഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും. ആദ്യഘട്ടം നവംബർ ഏഴിനും രണ്ടാംഘട്ടം…