
രാഹുലിന്റെ പാർട്ടി പ്രവേശനത്തിന് ശേഷം കോൺഗ്രസിന്റെ പെരുമാറ്റം മാറി; രാഷ്ട്രീയ നിലവാരം ഇടിഞ്ഞെന്ന് അമിത് ഷാ
രാഹുൽ ഗാന്ധിയുടെ വരവോടെ കോൺഗ്രസിന്റെ പെരുമാറ്റരീതിയിൽ മാറ്റം വന്നെന്നും രാഷ്ട്രയത്തിന്റെ നിലവാരം ഇടിഞ്ഞെന്നും അമിത് ഷാ. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം. പാർലമെന്റിൽ പ്രതിപക്ഷവും ഭരണപക്ഷവും എന്തുകൊണ്ടാണ് ഇത്ര വിദ്വേഷത്തോടെ പെരുമാറുന്നതെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ‘എന്റെ അഭിപ്രായത്തിൽ രാഹുൽ ഗാന്ധിയുടെ പാർട്ടി പ്രവേശനത്തിന് ശേഷമാണ് കോൺഗ്രസിന്റെ പെരുമാറ്റത്തിൽ മാറ്റംവന്നത്. ഇതിന് ശേഷം രാഷ്ട്രീയത്തിന്റെ നിലവാരം ഇടിഞ്ഞു’ അമിത് ഷാ പറഞ്ഞു. കഴിഞ്ഞ 20 വർഷമായുള്ള പാർലമെന്റ് ബഹിഷ്‌കരണത്തിന്റെ കാരണങ്ങൾ പരിശോധിക്കുമ്പോൾ…