‘നിയമവിരുദ്ധം; സമൂഹത്തിനു തെറ്റായ സന്ദേശം നൽകും’: ഷെറിന്‍റെ മോചനം അനുവദിക്കരുതെന്ന് ഗവർണറോട് ചെന്നിത്തല

 ആലപ്പുഴ ചെങ്ങന്നൂർ ചെറിയനാട് സ്വ​ദേശി ഭാസ്കര കാരണവരെ കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതിയും കാരണവരുടെ മരുമകളുമായ ഷെറിന് ശിക്ഷാ കാലയളവിൽ ഇളവ് അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരേ കോൺ​ഗ്രസ് പ്രവർത്തക സമിതി അം​ഗം രമേശ് ചെന്നിത്തല ​ഗവർണർക്ക് കത്ത് നൽകി. ഷെറിന് ശിക്ഷയിൽ ഇളവ് അനുവദിക്കുന്നത് നിയമവിരുദ്ധവും സമൂഹത്തിനു തെറ്റായ സന്ദേശം നൽകുന്നതുമാണെന്ന് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി. മൂന്ന് ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടയാളെന്ന് മാത്രമല്ല തടവിൽ കഴിയവേ, സഹതടവുകാരുമായും ഉദ്യോഗസ്ഥരുമായും ജയിലിൽ  പ്രശ്നങ്ങളുണ്ടാക്കിയതിനാൽ നാലു തവണ ജയിൽ മാറ്റിയ ഷെറിനെ ജയിൽ…

Read More

കഴിഞ്ഞ 7 വർഷത്തിനിടെ നീറ്റ് പരീക്ഷ പേപ്പർ ചോർന്നതായി ഒരു തെളിവും ലഭിച്ചിട്ടില്ല; ആക്ഷേപങ്ങൾ രാഷ്ട്രീയലക്ഷ്യം വെച്ചുള്ളത്: ധർമേന്ദ്ര പ്രധാൻ

കഴിഞ്ഞ 7 വർഷത്തിനിടെ പരീക്ഷ പേപ്പർ ചോർന്നതായി ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും പട്നയിൽ മാത്രമേ നീറ്റ് പരീക്ഷ ക്രമക്കേട് കണ്ടെത്താൻ സാധിച്ചിട്ടുള്ളൂവെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. നീറ്റ് പരീക്ഷ ക്രമക്കേട് ലോക്സഭയിൽ ഉന്നയിച്ചതിനെ തുടർന്നാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ക്രമക്കേടിൽ സിബിഐ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കിയ മന്ത്രി നീറ്റ് പരീക്ഷക്കെതിരായ ആക്ഷേപങ്ങൾ രാഷ്ട്രീയലക്ഷ്യം വെച്ചുള്ളതാണെന്നും വിമർശിച്ചു. കഴിഞ്ഞ 7 വർഷത്തിനിടെ പരീക്ഷ പേപ്പർ ചോർന്നതായി ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും വിദ്യാഭ്യാസരം​ഗത്തിന്റെ നിലവാരം തകർത്തത് കോൺ​ഗ്രസാണെന്നും  ധർമേന്ദ്ര പ്രധാൻ…

Read More