‘പി ശശിക്കെതിരെ ഒരു അന്വേഷണവും ആവശ്യമില്ല, മാതൃകാപരമായ പ്രവര്‍ത്തനം’; പൂര്‍ണ പിന്തുണ നൽകി മുഖ്യമന്ത്രി

പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്ക് പൂര്‍ണ പിന്തുണ നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പി ശശിക്കെതിരെ ഒരു അന്വേഷണവും ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പി ശശിയുടേത് മാതൃകാപരമായ പ്രവര്‍ത്തനമാണ്. ഒരു തെറ്റും പി ശശി ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നിയമവിരുദ്ധമായി ഒന്നും ഇവിടെ നടക്കില്ല. നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്താൽ പി ശശിയെന്നല്ല, ആരും സീറ്റിൽ കാണില്ല. ആരോപണം വന്നതിന്റെ അടിസ്ഥാനത്തിൽ ആർക്കെതിരെയും നടപടിയില്ല. അന്വേഷണ റിപ്പോർട്ടിൽ തെറ്റ് കണ്ടാൽ ആരും സംരക്ഷിക്കപ്പെടുകയും ചെയ്യില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു….

Read More

സർക്കാരിനെ മാനക്കേടിലേക്ക് എത്തിച്ചതിന്റെ ഉത്തരവാദിത്തം പൊളിറ്റിക്കൽ സെക്രട്ടറിക്കാണ്, വേറെ അജണ്ടയുണ്ടോയെന്ന് പരിശോധിക്കണം; പി.വി.അൻവർ

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ വിമര്‍ശനവുമായി നിലമ്പൂർ എംഎൽഎ പി.വി.അൻവർ ​രം​ഗത്ത്. സർക്കാരിനെയും പാർട്ടിയെയും മുന്നണിയെയും പ്രതിസന്ധിയിൽ ആക്കിയതിന്റെ ഉത്തരവാദി പൊളിറ്റിക്കൽ സെക്രട്ടറിയാണ്. അദ്ദേഹം പരാജയമാണ്. അല്ലെങ്കിൽ വേറെന്തെങ്കിലും അജൻഡയുണ്ട്. പാർട്ടി നേതാക്കളിൽനിന്നും ജനപ്രതിനിധികളിൽനിന്നും മുഖ്യമന്ത്രിയെ പൊളിറ്റിക്കൽ സെക്രട്ടറി അകറ്റുകയാണെന്നും അൻവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ‘ എന്റെ അറിവിൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് പൊളിറ്റിക്കൽ സെക്രട്ടറിയാണ്. അദ്ദേഹം എടുക്കേണ്ട ഉത്തരവാദിത്തങ്ങൾ സത്യസന്ധമായും ആത്മാർഥമായും നിർവഹിച്ചിരുന്നെങ്കിൽ ഈ സർക്കാരിനെ സംബന്ധിച്ച് പ്രതിസന്ധി വരുന്ന പ്രശ്നമേയില്ല. ഈ…

Read More