
‘രാജ്യത്തെ രാഷ്ട്രീയ നേതാക്കൾ വിദ്യാഭ്യാസമില്ലാത്തവർ’; വിമർശനവുമായി ബോളിവുഡ് താരം കജോൾ
‘നാം പരമ്പരാഗത ചിന്തകളിലും ആചാരങ്ങളിലും മുഴുകിയിരിക്കുകയാണ്, എന്നാൽ വിദ്യാഭ്യാസം നമുക്ക് വൈവിധ്യമായ കാഴ്ചപ്പാടുകൾ നൽകും, നമ്മുടെ രാജ്യത്തെ രാഷ്ട്രീയ നേതാക്കൾക്ക് ഇല്ലാത്തത് അതാണ്’ ഇതായിരുന്നു ബോളിവുഡ് താരം കജോളിന്റെ പ്രതികരണം. ‘ദി ട്രയൽ’ എന്ന കജോളിന്റെ പുതിയ ഷോയുടെ പശ്ചാത്തലത്തിൽ ‘ദ ക്വിന്റി’ന് നൽകിയ അഭിമുഖത്തിലാണ് ഇത്തരത്തിൽ ഒരു പ്രതികരണം കജോളിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇന്ത്യയിൽ വികസന മാറ്റം വളരെ പതുക്കെ സംഭവിക്കുന്നതിന് കാരണം ഇതാണെന്നും കജോൾ പറയുന്നു. താരത്തിന്റെ ഈ പ്രതികരണം വരും ദിവസങ്ങളിൽ ചർച്ച…