ജഡ്ജിമാരുടെ രാഷ്ട്രീയ പ്രവേശനം; നിഷ്പക്ഷതയെക്കുറിച്ചുള്ള പൊതുധാരണയെ ബാധിക്കുമെന്ന് ജസ്റ്റിസ് ഗവായ്
രാജിവെച്ച് ഉടൻതന്നെ ജഡ്ജി തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുന്നത് അദ്ദേഹത്തിന്റെ നിഷ്പക്ഷതയെക്കുറിച്ചുള്ള പൊതുധാരണയെ ബാധിക്കുമെന്ന് സുപ്രീംകോടതി ജസ്റ്റിസ് ബി.ആർ. ഗവായ്. നൈതികതയും വിശ്വാസ്യതയുമാണ് നീതിന്യായവ്യവസ്ഥയുടെ വിശ്വാസ്യത ഉയർത്തിനിർത്തുന്ന അടിസ്ഥാനസ്തംഭങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തിൽ ജുഡീഷ്യൽ ഓഫീസർമാരുടെ വാർഷികസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ”ബെഞ്ചിലിരിക്കുമ്പോഴും ബെഞ്ചിനു പുറത്തുള്ളപ്പോഴും ജഡ്ജിയുടെ പെരുമാറ്റം നീതിന്യായനൈതികതയുടെ ഉന്നതമാനദണ്ഡങ്ങൾക്കനുസൃതമായിരിക്കണം. ഉപചാരത്തിന്റെ പേരിലല്ലാതെ രാഷ്ട്രീയക്കാരനെയോ സർക്കാർ ഉദ്യോഗസ്ഥനെയോ ജഡ്ജിമാർ പുകഴ്ത്തുന്നത് ജുഡീഷ്യറിയിലുള്ള പൊതുജനങ്ങളുടെ വിശ്വാസത്തെ ബാധിച്ചേക്കാം” -ജസ്റ്റിസ് ഗവായ് പറഞ്ഞു. നിശ്ചിതകേസുകളുടെ കാര്യത്തിലല്ലാതെ ലിംഗം, മതം, ജാതി, രാഷ്ട്രീയം തുടങ്ങിയ…