
ഹിമാചൽ പ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധി; പ്രശ്ന പരിഹാരത്തിന് ആറംഗ സമിതി
ഹിമാചൽ പ്രദേശിലെ കോൺഗ്രസിലുണ്ടായ പ്രശ്നപരിഹാരത്തിന് ആറംഗ സമിതി.തുടർ ചർച്ചകൾക്കും പ്രശ്നപരിഹാരത്തിനുമായി മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, പിസിസി അധ്യക്ഷ എന്നിവരെ ചേർത്താണ് പുതിയ സമിതിയുണ്ടാക്കിയത്. ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി സുഖ്‍വീന്ദർ സിങ് സുഖു പറഞ്ഞു. എ.ഐ.സി.സി.നിരീക്ഷകർ എം.എൽ.എ.മാരുമായി ചർച്ച നടത്തിയതിന് പിന്നാലെ മന്ത്രി വിക്രമാദിത്യ സിങ് രാജി പിൻവലിച്ചു.ഡി.കെ ശിവകുമാർ,ഭൂപേഷ് ബാഗേല്‍,ഭൂപേന്ദ്ര ഹൂഡ എന്നീ നിരീക്ഷകരാണ് എം.എൽ.എമാരുമായി സംസാരിക്കുന്നത്. അതേസമയം അയോഗ്യരാക്കപ്പെട്ട എംഎൽഎമാർ ഹൈക്കോടതിയെ സമീപിച്ചു. അയോഗ്യരാക്കിയതിനെ ചോദ്യംചെയ്താണ് 6 കോൺഗ്രസ് എംഎൽഎമാർ ഹൈക്കോടതിയെ സമീപിച്ചത്.ഹിമാചല്‍പ്രദേശില്‍ ബി.ജെ.പിയോടൊപ്പം ചേർന്നു…