
‘മനുഷ്യത്വ വിരുദ്ധമായ കാര്യങ്ങളെ ഒരിക്കലും ഒരു സിനിമ ന്യായീകരിക്കരുത്’; സിനിമ പൊളിറ്റിക്കലി കറക്ടായിരിക്കണമെന്ന് ശ്രുതി രാമചന്ദ്രൻ
ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ ശ്രദ്ധ നേടാൻ സാധിച്ച നടിയാണ് ശ്രുതി രാമചന്ദ്രൻ. അഭിനയത്തിന് പുറമെ തിരക്കഥ രചനയിലൂടേയും സിനിമയിൽ സാന്നിധ്യമായി മാറാൻ ശ്രുതിയ്ക്ക് സാധിച്ചിട്ടുണ്ട്. മികച്ചൊരു നർത്തകിയായ ശ്രുതി അധ്യാപികയായിരുന്നു. ഇപ്പോഴിതാ സിനിമ കൊണ്ട് സമൂഹത്തിലുണ്ടാക്കാൻ സാധിക്കുന്ന മാറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് ശ്രുതി രാമചന്ദ്രൻ. ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ശ്രുതി മനസ് തുറന്നത്. ”സിനിമ വളരെ ശക്തമായ മാധ്യമമാണ്. എന്റർടെയ്ൻമെന്റിന് വേണ്ടി മാത്രമാണ് മനുഷ്യർ സിനിമ കാണുന്നതെന്ന് ഞാൻ കരുതുന്നില്ല. സിനിമയിലൂടെ നമ്മൾ സമൂഹവുമായി എന്താണ് സംസാരിക്കുന്നതെന്നത്…