ഉന്നത അമേരിക്കൻ നേതാക്കളെ വധിക്കാൻ ഗൂഢാലോചന നടത്തിയ സംഭവം; പാകിസ്താൻ പൗരൻ അറസ്റ്റിൽ

ഉന്നത അമേരിക്കൻ നേതാക്കളെ വധിക്കാൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് പാകിസ്താൻ പൗരൻ അറസ്റ്റിൽ. ഇതുമായി ബന്ധപ്പെട്ട കുറ്റപത്രം യു.എസ് ജസ്റ്റിസ് ഡിപാർട്ട്മെന്റ് സമർപ്പിച്ചിട്ടുണ്ട്.ആസിഫ് മെർച്ചന്റ് എന്നയാളാണ് അറസ്റ്റിലായത്. അമേരിക്ക വിടാൻ ഒരുങ്ങുമ്പോഴാണ് അറസ്റ്റ്. നേതാക്കളെ വധിക്കാൻ വാടകക്കൊലയാളികളെ ഏർപ്പാട് ചെയ്തതടക്കമുള്ള ആരോപണങ്ങൾ ഇയാൾക്ക് നേരെ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപടക്കം യു.എസ്സിലെ ഉന്നത ഉദ്യോഗസ്ഥരെ വധിക്കാൻ ലക്ഷ്യമിട്ടെന്നാണ് എഫ്.ബി.ഐയിലെ അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്. ഓഗസ്റ്റ് അവസാനമോ സെപ്റ്റംബർ ആദ്യമോ കൊലപാതകം നടത്താനാണ് പദ്ധതിയെന്നാണ് കരുതുന്നത്….

Read More