ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസിന് ശുപാർശയില്ല; ബൃന്ദ കാരാട്ട്

മലയാളത്തിലെ സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച ഹേമ കമ്മറ്റി റിപ്പോർട്ടിലെ തുടർ നടപടിയിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ പിന്തുണ. ഹേമ കമ്മറ്റി ഒരു ജുഡീഷ്യൽ കമ്മറ്റിയല്ലെന്നും അതിനാൽ പരാതികൾ വരാതെ സർക്കാരിന് കേസ് എടുക്കാൻ സാധിക്കില്ലെന്നുമുളള സർക്കാർ നിലപാട് ബൃന്ദ കാരാട്ട് ആവർത്തിച്ചു. വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലാണ്.  സിനിമാ തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷയെ കുറിച്ച് പഠിക്കാനാണ് സർക്കാർ ഹേമ കമ്മിറ്റി രൂപീകരിച്ചത്. ഇന്ത്യയ്ക്ക് ആകെ മാതൃകാപരമാണ് കമ്മിറ്റിയുടെ…

Read More

പൗരത്വ ഭേദഗതി നിയമത്തെ മതപരമാക്കുന്നു; ശക്തമായി എതിർക്കുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ

പൗരത്വ ഭേദഗതി നിയമത്തെ ശക്തമായി എതിർക്കുന്നുവെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. സിഎഎ പൗരത്വത്തെ മതപരമാക്കുന്നതാണെന്നും അയല്‍ രാജ്യങ്ങളിലെ മുസ്ലീം വിഭാഗത്തോട് വിവേചനപരമായാണ് ചട്ടങ്ങള്‍ ഉണ്ടാക്കിയത്. പൗരത്വ ഭേദഗതി നിയമം എൻആ‍ർസിയുമായി ബന്ധപ്പെട്ടതാണ്. പൗരത്വ നടപടികളില്‍ നിന്ന് സംസ്ഥാന സർക്കാരുകള്‍ ഒഴിവാക്കപ്പെട്ടുവെന്നും പിബി വാര്‍ത്താക്കുറിപ്പിലൂടെ കുറ്റപ്പെടുത്തി. ഇന്നലെയാണ് സിഎഎ നിയമം പ്രാബല്യത്തിൽ വന്നതായി അറിയിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. സംസ്ഥാനത്ത് ലോക്സഭാ തിര‍ഞ്ഞെടുപ്പിനുള്ള മുഖ്യ പ്രചാരണ വിഷയമായി പൗരത്വ നിയമ ഭേദഗതി നിയമം മാറുകയാണ്. സിഎഎ കേരളത്തിൽ നടപ്പാക്കില്ലെന്നുള്ള ഉറച്ച…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

അന്വേഷണ ഫലത്തെപ്പറ്റി ഒരു ഘട്ടത്തിലും എനിക്ക് ആശങ്ക ഉണ്ടായിരുന്നില്ലെന്ന് സോളാര്‍ പീഡന കേസില്‍ കുറ്റവിമുക്തനാക്കിയുള്ള സി ബി ഐയുടെ ക്ലീൻ ചിറ്റിൽ ഉമ്മൻചാണ്ടിയുടെ ആദ്യ പ്രതികരണം. സത്യം മൂടിവയ്ക്കാന്‍ കഴിയില്ലെന്ന ഉത്തമ വിശ്വാസമാണ് തനിക്ക് എപ്പോഴുമുള്ളതെന്നും മനസ്സാക്ഷിക്ക് നിരക്കാത്ത ഒരു പ്രവര്‍ത്തിയും ചെയ്തിട്ടില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. ……………………………………. പീഡനാരോപണത്തിൽ മുൻ നിലപാടിൽ നിന്നും മലക്കം മറിഞ്ഞ് സോളാർ പീഡനകേസ് പരാതിക്കാരി. ഉമ്മൻചാണ്ടി ഉൾപ്പടെയുള്ള ആറ് പേർക്കെതിരെയും ഹർജി നൽകുമെന്ന് പരാതിക്കാരി അറിയിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിലപാട് മാറ്റിയതെന്നും…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇ.പി. ജയരാജനെതിരായ ആരോപണത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയം പോളിറ്റ് ബ്യൂറോ ചർച്ച ചെയ്യുമോ എന്ന് ഡൽഹിയിൽ മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോൾ തണുപ്പ് എങ്ങനെയുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രി, ബുധനാഴ്ച വരെ ഡൽഹിയിലുണ്ട്. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. രാവിലെ 10.30ന് പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച. ………………………………………. ഇ.പി. ജയരാജനെതിരെ പി. ജയരാജൻ ആരോപണം ഉന്നയിച്ചെന്ന വാർത്ത മാധ്യമങ്ങൾ പുറത്തുവിട്ടിട്ടും അമ്പരപ്പിക്കുന്ന മൗനമാണ്…

Read More