
ഏകസിവില്‍ കോഡില്‍ സിപിഎം നയം കുറുക്കന്‍ കോഴിയുടെ സുഖമന്വേഷിക്കുംപോലെ- കോണ്‍ഗ്രസ്
കുറുക്കന്‍ കോഴിയുടെ സുഖമന്വേഷിക്കാന്‍ പോകുന്നതുപോലെയാണ് സിപിഎം ന്യൂനപക്ഷ സംരക്ഷണത്തിനിറങ്ങി തിരിക്കുന്നതെന്ന് കെ.പി.സി.സി.അധ്യക്ഷന്‍ സുധാകരന്‍ എം.പി. കെ.പി.സി.സി എക്സിക്യൂട്ടീവ് യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സുധാകരന്റെ പരിഹാസം. ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎം കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നും 1985ലെ ഷബാനു കേസില്‍ ഏക വ്യക്തിനിയമത്തിന് വേണ്ടി ശക്തിയുക്തം വാദിച്ച് ഹിന്ദു വര്‍ഗീയത ഇളക്കിവിടുകയാണ് ഇ.എം.എസ് ചെയ്തതെന്നും സുധാകരന്‍ പറഞ്ഞു. അന്ന് ഇ.എം.എസ് പറഞ്ഞതിനെ തള്ളിപ്പറയാന്‍ സിപിഎം തയ്യാറായിട്ടില്ലെന്നും കെ. സുധാകരന്‍ ചൂണ്ടിക്കാട്ടി. ഏക വ്യക്തിനിയമത്തിന്റെ കാര്യത്തില്‍…