
ഇലക്ടറൽ ബോണ്ട് വിധി: നരേന്ദ്രമോദിയുടെ അഴിമതി തെളിയിക്കപ്പെട്ടെന്ന് രാഹുൽ ഗാന്ധി
ഇലക്ടറൽ ബോണ്ട് വിധിയില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. സുപ്രിംകോടതി വിധിയിലൂടെ നരേന്ദ്രമോദിയുടെ അഴിമതി തെളിയിക്കപ്പെട്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കൈക്കൂലിയും കമ്മീഷനും വാങ്ങുന്നതിനുള്ള മാധ്യമമായി ബി.ജെ.പി ഇലക്ടറൽ ബോണ്ടുകളെ മാറ്റി. ഇത് കോടതി അംഗീകരിച്ചെന്നും രാഹുൽ സോഷ്യല്‍ മീഡിയയായ എക്സിൽ കുറിച്ചു. ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഇലക്ട്രൽ ബോണ്ട് അസാധുവാക്കിക്കൊണ്ട് സുപ്രിംകോടതിയുടെ വിധി. नरेंद्र मोदी की भ्रष्ट नीतियों का एक और सबूत आपके सामने है। भाजपा ने इलेक्टोरल…