പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവം, പൊലീസുകാരന് സസ്‍പെന്‍ഷന്‍

കിഴിശ്ശേരിയിൽ പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച പൊലീസുകാരന് സസ്‍പെന്‍ഷന്‍. കോഴിക്കോട് മാവൂർ സ്റ്റേഷനിലെ പൊലീസുകാരന്‍ ഡ്രൈവര്‍ അബ്ദുൾ അസീസിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഈ മാസം 13 നാണ് പ്ലസ് വൺ വിദ്യാർഥിയെ രണ്ട് പൊലീസുകാർ ചേർന്ന് മർദ്ദിച്ചത്. എടവണ്ണ സ്റ്റേഷനിലെ ഡ്രൈവർ അബ്ദുൽ കാദറിനെ സ്ഥലം മാറ്റിയിരുന്നു. കുഴിമണ്ണ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി മുഹമ്മദ്‌ അൻഷിദിനാണ് കിഴിശ്ശേരിയിൽ ബസ് കാത്തുനിൽക്കവേ മർദ്ദനമേറ്റത്. കുഴിമണ്ണ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം നടന്ന…

Read More

എവിടെപ്പോയി കേരള പോലീസിലെ ‘മുങ്ങൽ വിദഗ്ധൻ’

കേരള പോലീസിലെ മുങ്ങൽ വിദഗ്ധനെക്കുറിച്ചാണ് ഇപ്പോൾ നാട്ടിലെങ്ങും സംസാരം. കോട്ടയം കാഞ്ഞിരപ്പിള്ളിയിൽ മാമ്പഴം മോഷ്ടിച്ച ഇടുക്കി എർആർ ക്യാമ്പിലെ പോലീസുകാരൻ ഷിഹാബ് ആണ് മേൽപ്പറഞ്ഞ ‘മുങ്ങൽ വിദഗ്ധൻ’. മോഷണം നടത്തിയതിനു ശേഷം ഇയാൾ ഒളിവിൽ പോയിട്ട് രണ്ടാഴ്ച പിന്നിടുന്നു. ഇയാളെ പിടികൂടാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സംസ്ഥാന പോലീസ് സേനയ്ക്കാകെ നാണക്കേടു വരുത്തിവച്ച സംഭവമാണ് ഷിഹാബിന്റെ മാമ്പഴ മോഷണം എന്നായിരുന്നു ഇടുക്കി എസ്പി പോലും പറഞ്ഞത്. ഷിഹാബ് എവിടെപ്പോയി? കേരളത്തിൽ തന്നെയുണ്ടോ, അതോ അയൽ സംസ്ഥാനങ്ങളിലോ, ഇനിയെങ്ങാനും…

Read More

മാമ്പഴം മോഷ്ടിച്ച സംഭവം; പോലീസുകാരനെ സസ്പെൻഡ് ചെയ്തു

കാഞ്ഞിരപ്പള്ളിയിൽ കടയിൽനിന്ന് മാമ്പഴം മോഷ്ടിച്ച പോലീസുകാരനെ സസ്പെൻഡ് ചെയ്തു. ഇടുക്കി എ.ആർ. ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ ശിഹാബിനെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞദിവസം പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽനിന്ന് മാമ്പഴം മോഷ്ടിച്ചത് ശിഹാബാണെന്ന് വ്യക്തമായിരുന്നു. പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കാഞ്ഞിരപ്പള്ളി -മുണ്ടക്കയം റോഡിലുള്ള കടയുടെ മുന്നിൽ സൂക്ഷിച്ചിരുന്ന മാമ്പഴം പോലീസുകാരൻ മോഷ്ടിച്ചത്. സ്‌കൂട്ടർ കടയുടെ സമീപം നിർത്തി, പെട്ടികളിലുണ്ടായിരുന്ന മാമ്പഴം ഇയാൾ മോഷ്ടിക്കുകയായിരുന്നു. ഏകദേശം പത്തുകിലോയോളം മാമ്പഴം ശിഹാബ് തന്റെ സ്‌കൂട്ടറിന്റെ സീറ്റിനടിയിലേക്ക് മാറ്റുന്നതാണ്…

Read More