കാൽനടയാത്രക്കാരി മരിച്ച സംഭവം; പൊലീസുകാരനെതിരെ നടപടി: സസ്‌പെൻഷൻ

അമിതവേഗത്തിലോടിച്ച കാറിടിച്ചു കാൽനടയാത്രക്കാരി മരിച്ച സംഭവത്തിൽ പൊലീസുകാരന് സസ്‌പെൻഷൻ. കണ്ണൂർ ടൗൺ സ്റ്റേഷനിലെ സിപിഓ ലിതേഷിനെയാണ് സസ്‌പെൻഡ് ചെയ്തത്. ഇന്നലെ കണ്ണൂർ ഏച്ചൂരിലായിരുന്നു അപകടം.  മുണ്ടേരിയിലെ സഹകരണ സംഘം ജീവനക്കാരി ബീനയാണ് മരിച്ചത്. റോഡിന് അരികിലൂടെ നടന്ന് പോവുകയായിരുന്ന ബീനയെ നിയന്ത്രണം വിട്ട് കുതിച്ചെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കാർ നിയന്ത്രണം വിട്ട് വരുന്നതും ഇടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ബീന സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. തെളിവുകളടക്കം പുറത്തുവന്നതോടെയാണ്…

Read More

കോട്ടയത്ത് പൊലീസുകാരനെ കാണാനില്ലെന്ന് പരാതി; കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കോട്ടയത്ത് പൊലീസുകാരനെ കാണാനില്ലെന്ന് പരാതി. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ രാജേഷിനെയാണ് കാണാതായത്. സംഭവത്തിൽ അയർക്കുന്നം പൊലീസ് കേസെടുത്തു. അയർകുന്നം നീറിക്കാട് സ്വദേശിയാണ് രാജേഷ്. 14ാം തിയ്യതി രാത്രി നൈറ്റ് ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് കാണാനില്ലെന്നാണ് കുടുംബത്തിൻ്റെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

 ‘പൊലീസുകാരനെ രക്ഷിക്കാൻ ഉന്നത ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നു’: വെളിപ്പെടുത്തലുമായി അതിജീവിത 

വാട്‌സ് ആപ്പിലൂടെ അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ചെന്ന കേസിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ രക്ഷിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഒത്തുകളിച്ചെന്നും കേസ് പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയെന്നുമുള്ള വെളിപ്പെടുത്തലുമായി കേസിലെ പരാതിക്കാരിയായ വീട്ടമ്മ പേരൂർക്കട പൊലീസ് ക്യാംപിലെ അസിസ്റ്റന്റ് കമാൻഡന്റ് നിഷോർ സുധീന്ദ്രനെതിരെയാണ് പരാതി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സംഭവം രേഖാമൂലം അറിയിച്ചിട്ടും നീതി കിട്ടിയില്ലെന്നും ഇവർ പറയുന്നു. സമൂഹമാധ്യമത്തിലൂടെ പരിചയം സ്ഥാപിച്ച് 24 മണിക്കൂറിനകം തനിക്ക് അശ്ലീല സന്ദേശങ്ങളും അശ്ലീല വീഡിയോയും അയച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥനെക്കുറിച്ചാണ്…

Read More

രാഹുലിന് വിവരങ്ങൾ ചോർത്തി നൽകി; വിദേശത്തേക്ക് കടക്കാൻ സഹായിച്ചത് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ

ഗാർഹിക പീഡന കേസിൽ പ്രതി രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് തെളിഞ്ഞു. പിടിക്കപ്പെടാതെ ബംഗളൂരുവിൽ എത്താനുള്ള മാർഗങ്ങൾ രാഹുലിന്  ഇയാൾ പറഞ്ഞ് കൊടുത്തു എന്നാണ് വിവരം. രാഹുലിന്റെ സുഹൃത്ത് രാജേഷിനും ഇയാൾ സഹായങ്ങൾ നൽകി. ചാരപ്പണി ശ്രദ്ധയിൽപ്പെട്ട മേലുദ്യോഗസ്ഥർ ഇയാൾക്കെതിരെ അന്വേഷണത്തിന് നിർദേശിച്ചു. പൊലീസുകാരന്റെ കോൾ റെക്കോർഡ് ഉൾപ്പെടെ പരിശോധിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു. പന്തീരാങ്കാവ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനാണ് ആരോപണ വിധേയൻ. എന്നാൽ, ഇയാളുടെ പേരും മറ്റ്…

Read More

മോ​ഷ​ണ​പ്രി​യ​രാ​യ പോ​ലീ​സു​കാ​ർ, മാങ്ങാ കള്ളൻ; അടിപൊളി ബൾബ് കള്ളൻ..!

വേലി തന്നെ വിളവുതിന്നുമ്പോൾ എന്നൊരു പ്രയോഗമുണ്ട്. പലപ്പോഴും ഈ ചൊല്ലിനെ അന്വർഥമാക്കുന്ന “പരിപാടി’കൾ പോലീസുകാർ ഒപ്പിക്കാറുമുണ്ട്.  പോ​ലീ​സു​കാ​രി​ലെ ക്രി​മി​ന​ലു​ക​ൾ എ​പ്പോ​ഴും ച​ർ​ച്ച​യാ​കു​ന്ന വി​ഷ​യ​ങ്ങ​ളാ​ണ്. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ മാ​ങ്ങാ മോ​ഷ്ടാ​വാ​യ പോ​ലീ​സു​കാ​ര​നെ​ക്കു​റി​ച്ചു​ള്ള ല​ജ്ജി​പ്പി​ക്കു​ന്ന വാ​ർ​ത്ത കേ​ര​ള​ത്തി​ൽ വ​ലി​യ ച​ർ​ച്ച​യാ​യ വി​ഷ​യ​മാ​ണ്. സം​ഭ​വം ഒ​തു​ക്കി​ത്തീ​ർ​ത്തെ​ങ്കി​ലും പോ​ലീ​സു​കാ​ര​നെ സ​ർ​വീ​സി​ൽ​നി​ന്നു പി​രി​ച്ചു​വി​ട്ടു. പീ​ഡ​ന​ക്കേ​സ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ൾ. വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യാ​യ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ആ​ത്മ​ഹ​ത്യ ചെ​യ്തി​ട്ട് ദി​വ​സ​ങ്ങ​ൾ മാ​ത്രം. പോ​ലീ​സി​നെ വി​മ​ർ​ശി​ക്കാ​ൻ ഇ​ങ്ങ​നെ നൂ​റു​ക​ണ​ക്കി​ന്…

Read More

പൊലീസുകാരന്റെ വ്യാജ ഒപ്പിട്ട് മറ്റൊരു പൊലീസുകാരൻ തട്ടിയടുത്തത്  20 ലക്ഷം രൂപ വായ്പ; പരാതി

ഇടുക്കി ജില്ലാ പൊലീസ് സഹകരണ സംഘത്തിലും തട്ടിപ്പ്. പൊലീസുകാരന്റെ വ്യാജ ഒപ്പിട്ട് മറ്റൊരു പൊലീസുകാരൻ 20 ലക്ഷം രൂപ വായ്പയെടുത്തെ്ന്നാണ് പരാതി. ഇടുക്കി പടമുഖം സ്വദേശിയായ കെ കെ സിജുവിൻറെ വ്യാജ ഒപ്പിട്ട് കുളമാവ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ അജീഷ് വായ്പയെടുത്തെന്നാണ് പരാതി. സിജുവിൻറെ പരാതിയിൽ സഹകരണ സംഘം ഭാരവാഹികൾ ഉൾപ്പെടെ ആറ് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 2017ലാണ് സിജുവിന്റെ വ്യാജ ഒപ്പിട്ട് അജീഷ് 20 ലക്ഷം രൂപ വായ്പയെടുത്തത്….

Read More

ട്രെയിനിൽ യുവതിക്ക് നേരെ പീഡനശ്രമം: പൊലീസുകാരൻ അറസ്റ്റിൽ

ഓടുന്ന ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റിൽ. താംബരം സ്റ്റേഷനിലെ കോൺസ്റ്റബിളായ കരുണാകരനാണ് അറസ്റ്റിലായത്. ഐടി സ്ഥാപനത്തിലെ ജീവനക്കാരിയായ കോടമ്പാക്കം സ്വദേശിനിയാണ് പരാതി നൽകിയത്. കഴിഞ്ഞ പതിനാലിന് ഫസ്റ്റ് ക്ലാസ് കോച്ചിൽ താംബരത്തേക്ക് യുവതി യാത്രചെയ്യുമ്പോൾ പൊലീസുകാരൻ നഗ്‌നതാ പ്രദർശനം നടത്തുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതെല്ലാം യുവതി മൊബൈലിൽ പകർത്തി. ഇതുകണ്ട കരുണാകരൻ താൻ പൊലീസുകാരനാണെന്നും കഴിയുന്നതെല്ലാം ചെയ്യാനും യുവതിയെ വെല്ലുവിളിച്ചു. കുറച്ചുകഴിഞ്ഞ് ട്രെയിനിൽ നിന്ന് ചാടിയിറങ്ങിപ്പോവുകയും ചെയ്തു. താംബരം സ്റ്റേഷനിൽ ഇറങ്ങിയ യുവതി അവിടെയുണ്ടായിരുന്ന…

Read More

‘മൊബൈൽ ഫോൺ കാണാനില്ല’; പൊലീസുകാരന്റെ ആത്മഹത്യയിൽ ആരോപണവുമായി കുടുംബം

പൊലീസുകാരൻ സുധീഷിന്റെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രം​ഗത്ത്. ജോലി സമ്മർദ്ദമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. മരിച്ച സുധീഷിന്റെ മൊബൈൽ ഫോൺ കാണാനില്ലെന്നും കുടുംബം പറയുന്നു. സിനീയർ സിവിൽ പൊലീസ് ഓഫിസർ എം.പി. സുധീഷിനെയാണ് ഇന്നലെ വൈകുന്നേരം മരിച്ച നിലയിൽ കണ്ടെത്തിയത്.  ഇന്നലെ രാവിലെ പതിനൊന്ന് മണിക്കാണ് സുധീഷിനെ ഡ്യൂട്ടിക്കിടെ കാണാതായത്. പിന്നീട് നടത്തിയ തിരച്ചിലിനൊടുവിലാണ് പാർക്കിം​ഗ് ഏരിയായിൽ സുധീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി മൃതദേഹം സംഭവ…

Read More

തൃശൂര്‍ ചൊവ്വൂരില്‍ പോലീസുകാരനെ വെട്ടി പരുക്കേൽപ്പിച്ച സംഭവം; രക്ഷപെട്ട പ്രതിയും കൂട്ടാളികളും അറസ്റ്റിൽ

തൃശൂർ ചൊവ്വൂരിൽ പൊലീസുകരനെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയും കൂട്ടാളികളും പിടിയിലായി. കൊലക്കേസ് അടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ചൊവ്വൂര്‍ സ്വദേശി ജിനോ ജോസ്, സഹോദരൻ മെജോ ജോസ്, സുഹൃത്ത് അനീഷ് എന്നിവരാണ് അറസ്റ്റിലായത്. പോലീസുകാരനെ വെട്ടി പരുക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ട സംഘത്തിനെ ദേശീയപാത തൃശൂര്‍ നന്ദിക്കരയില്‍ വെച്ച് പുലര്‍ച്ചെ ഒരു മണിയോടെയാണ് പൊലീസ് പിടികൂടിയത്. ആക്രമണത്തിന് ശേഷം സ്വിഫ്റ്റ് കാറില്‍ രക്ഷപ്പെട്ട ജിനോയും മേജൊയും വഴില്‍ വെച്ച് സ്വിഫ്റ്റ് കാര്‍ ഉപേക്ഷിച്ച് സുഹൃത്ത്…

Read More

സ്ത്രീകളെ കടന്നുപിടിച്ച കേസ്; പൊലീസുകാരന്‍ അറസ്റ്റില്‍

എറണാകുളം രാമമംഗലത്ത് സ്ത്രീകളെ കടന്നു പിടിച്ചെന്ന പരാതിയില്‍ പൊലീസുകാരനെ അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ പരീതാണ് അറസ്റ്റിലായത്. ബൈജുവെന്ന മറ്റൊരു പൊലീസുകാരനും പിടിയിലായിരുന്നുവെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. നാട്ടുകാര്‍ തടഞ്ഞുവച്ച പൊലീസുകാരെ രാമമംഗലം പൊലീസ് ഇന്നലെയാണ് കസ്റ്റഡിയിലെടുത്തത്.  അരീക്കല്‍ വെള്ളച്ചാട്ടം കാണാൻ എത്തിയ സ്ത്രീകളോടാണ് പൊലീസുകാരൻ അപമര്യാദയായി പെരുമാറിയത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. വെള്ളച്ചാട്ടം കാണാനാണ് പൊലീസുകാര്‍ എത്തിയത്. ഇവര്‍ മദ്യപിച്ചിരുന്നു. യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍…

Read More